തിങ്കളാഴ്ച റൺ മഴ കണ്ട മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് 25 റൺസിന് വിജയിച്ചതിന് ശേഷം, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീം അംഗങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന ഒരു പ്രചോദനാത്മക ഡ്രസ്സിംഗ് റൂം പ്രസംഗം നടത്തിയിരുന്നു. ലോകകപ്പ് ജയിച്ച നായകനായ കമ്മിൻസിനെ സംബന്ധിച്ച് ഹൈദരാബാദ് ഇപ്പോൾ നടത്തുന്ന പ്രകടനങ്ങളിൽ അദ്ദേഹം സന്തോഷവാനാണ്. ടീം അംഗങ്ങളോട് അദ്ദേഹം നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എംഐക്കെതിരായ മുൻ മത്സരത്തിൽ 277 റൺസ് അടിച്ചുകൂട്ടിയ ഹൈദരാബാദ്, ആർസിബിക്കെതിരെ 3 വിക്കറ്റിന് 287 റൺസ് നേടിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലിനുള്ള സ്വന്തം റെക്കോർഡ് മറികടന്നു. ഇടിമുഴക്കമുള്ള ബാറ്റിംഗിലൂടെ എതിർ ബൗളർമാരെ തങ്ങൾ ഭയപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങളിൽ നിന്ന് നിങ്ങൾ സ്ഥിരമായി ഇത് തന്നെ കേൾക്കും. ഇങ്ങനെയാണ് ഞങ്ങൾ കളിക്കാൻ ഉദ്ദേശിക്കുന്നത് – എല്ലാ ഗെയിമുകളും പൂർണ്ണമായി പ്രവർത്തിക്കില്ല. ചിലപ്പോൾ നന്നായി പ്രവർത്തിച്ചെന്ന് വരില്ല, പക്ഷേ ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ ഭയപ്പെടുന്നുവെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. കളത്തിലിറങ്ങുന്നതിന് മുമ്പ് ചില ടീമുകളെ നമുക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. മൊത്തത്തിൽ, ഇത് മറ്റൊരു മികച്ച ദിവസമായിരുന്നു, ജോലി നന്നായി ചെയ്തു. ” കമ്മിൻസ് അഭിപ്രായപ്പെട്ടു.
ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് ഹൈദരാബാദ് ഇന്നിങ്സിന് അടിത്തറയിട്ടു. അദ്ദേഹവും അഭിഷേക് ശർമ്മയും ചേർന്ന് 8.1 ഓവറിൽ 108 റൺസ് നേടി മികച്ച തുടക്കം നൽകി. 31 പന്തിൽ 7 സിക്‌സറുകളോടെ 67 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആർസിബി ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. ഡെത്ത് ഓവറിൽ അബ്ദുൾ സമദിന് 10 പന്തിൽ 37 റൺസെടുക്കാൻ സാധിച്ചു. ഹൈദരാബാദ് പിന്നീട് ആർസിബിയെ 262-7 ലേക്ക് ഒതുക്കി വിജയം ഉറപ്പിച്ചു.
“ധൈര്യത്തോടെയും ആക്രമണാത്മകമായും സ്വതന്ത്രമായും കളിക്കാൻ ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ എല്ലാവരും നിങ്ങളുടെ ബാറ്റിംഗിലൂടെ അത്ഭുതകരമായി പ്രതികരിച്ചു. അത് അവിശ്വസനീയമായിരുന്നു. ” കമ്മിൻസ് പറഞ്ഞു അവസാനിപ്പിച്ചു.
Captain Pat reflects on the game ➕ who clinched the dressing room awards? 👀🏅
Watch as we soak in the post match vibes from our strong win in #RCBvSRH 🧡 pic.twitter.com/Ey7VhksA6B
— SunRisers Hyderabad (@SunRisers) April 16, 2024
Read more