IPL 2024: ഒരൽപ്പം പിശുക്ക് കാണിക്ക് മക്കളെ, വമ്പൻ നാണക്കേടിന്റെ ഉടമകൾ ഈ ബോളർമാർ; ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ നേരിട്ടായപ്പോൾ ഗുജറാത്ത് ടൈറ്റൻസ് പേസർ മോഹിത് ശർമ അനാവശ്യ റെക്കോർഡ് സൃഷ്ടിച്ചു. അനുഭവസമ്പത്തും മികവുമുള്ള മോഹിത് ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്പെല്ലാണ് രേഖപ്പെടുത്തിയത്. മോഹിത് തൻ്റെ നാലോവറിൽ 73 റൺസാണ് വഴങ്ങിയത്. ഡൽഹി സ്കോർ ബോർഡ് തകർപ്പൻ അടികളോടെ ഉയർത്തിയ ഋഷഭ് പന്ത് 88* അവസാന നിമിഷം മോഹിത്തിനെ തകർത്തെറിയുക ആയിരുന്നു. ഐപിഎൽ 2018ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 70 റൺസ് വഴങ്ങിയ മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് പേസർ ബേസിൽ തമ്പിയുടെ റെക്കോർഡാണ് മോഹിത് തകർത്തത്. സാധരണ മികച്ച പ്രകടനം നടത്താറുള്ള മോഹിത് ഇന്നലെ നിരാശപ്പെടുത്തി.

ഏറ്റവും കൂടുതൽ റൺ വഴങ്ങിയവർ ഇവർ

മോഹിത് ശർമ്മ (73 റൺസ് )

സൂചിപ്പിച്ചതുപോലെ, ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്നതിൽ മോഹിത് ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. വെറ്ററൻ പേസർ 12-ാം ഓവറിൽ 12 റൺസ് വഴങ്ങിയാണ് തുടങ്ങിയത്. 16-ാം ഓവറിൽ മോഹിത് 16 റൺസ് വഴങ്ങി. പിന്നീടുള്ള മോഹിത് ഓവറിൽ ഡിസി 14 റൺസ് പിറന്നപ്പോൾ അവസാന ഓവറിൽ പന്ത് അടിച്ചുകൂട്ടിയത് 31 റൺസാണ്.

ജിടി വഴങ്ങിയ 16 സിക്സറുകളിൽ ഏഴെണ്ണം മോഹിത് വഴങ്ങി. മോഹിത് നാല് ഫോറും വഴങ്ങി. അദ്ദേഹത്തിൻ്റെ എക്കോണോമി 18.25 ആയിരുന്നു.

ബേസിൽ തമ്പി (ആർസിബി 70 റൺസ്)

2018 ഐപിഎൽ സീസണിൽ, 20 ഓവറിൽ 218/6 എന്ന നിലയിൽ ഹൈദരാബാദ് അടിച്ചെടുത്തപ്പോൾ ആർസിബിയുടെ വേട്ടമൃഗം തമ്പി ആയിരുന്നു. കോളിൻ ഡി ഗ്രാൻഡ്‌ഹോമും സർഫറാസ് ഖാനും തിളങ്ങിയപ്പോൾ എബി ഡിവില്ലിയേഴ്‌സും മോയിൻ അലിയും മികച്ച അർധസെഞ്ചുറികൾ നേടി. അഞ്ച് ഫോറും ആറ് സിക്‌സും വഴങ്ങിയ തമ്പിയാണ് പന്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹം രണ്ട് ഡോട്ട് ബോളുകൾ മാത്രം എറിഞ്ഞു. ഇക്കോണമി നിരക്ക് 17.50 ആയിരുന്നു.

യാഷ് ദയാൽ (69  KKR)

ഐപിഎൽ 2023 സീസണിൽ, കെകെആറിനെതിരെ യാഷ് ദയാൽ വിക്കറ്റൊന്നും 69 റൺസ് വഴങ്ങി. ജിടി പേസറുടെ മോശം പ്രകടനമാണ് കൊൽക്കത്തയെ സഹായിച്ചു. ജിടിക്ക് 20 ഓവറിൽ 204/4 എന്ന സ്കോർ നേടിയപ്പോൾ വിജയം ഉറപ്പിച്ചതാണ്. എന്നാൽ യാഷിന്റെ മോശം പ്രകടനമാണ് ജിടിയെ ചതിച്ചത്.

ദയാൽ 17.25 ഇക്കോണോമിയിലാണ് റൺസ് വഴങ്ങിയത്. റിങ്കു സിംഗ് താരത്തിന്റെ ഒരു ഓവറിൽ 30 റൺസാണ് വഴങ്ങിയത്.

അതേസമയം ഇഷാന്ത് ശർമ്മ, മുജീബ് റഹ്മാൻ, അർശ്ദീപ് സിംഗ് എന്നിവർ ഒകെ 66 റൺ വഴങ്ങിയവരുടെ ലിസ്റ്റിൽ ഉണ്ട്.