IPL 2024: ടി20 ക്രിക്കറ്റിനെക്കുറിച്ചുള്ള വലിയ സത്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ടി20 ക്രിക്കറ്റിന്റെ സ്വഭാവം സംഗ്രഹിച്ച് ബോളര്‍മാര്‍ക്കുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ടി20 ക്രിക്കറ്റ് കാണികള്‍ക്ക് ആസ്വാദ്യകരമാണെങ്കിലും ബോളര്‍മാര്‍ക്ക് അങ്ങനെ അല്ലെന്ന് ഭുവി പറഞ്ഞു.

അവസാന പന്തുവരെ ആവേശം നിറഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 2 റണ്‍സിന്റെ ജയമാണ് എസ്ആര്‍എച്ച് നേടിയത്. ഗുജറാത്തിനെതിരായ മത്സരത്തിലെ താരങ്ങളായ ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും തന്നെയാണ് അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ ചങ്കിടിപ്പേറ്റിയത്.

ജയ്ദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 26 റണ്‍സെടുക്കാനേ ഇരുവര്‍ക്കുമായുള്ളൂ. ജയിച്ചെന്നുറപ്പിച്ച മത്സരത്തില്‍ ഹൈദരാബാദിനെ വിറപ്പിച്ചിട്ടാണ് പഞ്ചാബിന്റെ കീഴടങ്ങല്‍.

Read more

183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സിലൊതുങ്ങി. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 9ന് 182. പഞ്ചാബ് 20 ഓവറില്‍ 6ന് 180. അര്‍ധ സെഞ്ചറി നേടിയ ഹൈദരാബാദ് താരം നിതീഷ് റെഡ്ഡിയാണ് (64) പ്ലെയര്‍ ഓഫ് ദ് മാച്ച്.