“അവന് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല”, ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർട്ട്ജെ 2021-ൽ ഇന്ത്യൻ ഇതിഹാസം എംഎസ് ധോണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ 2024-ൽ ഇതുവരെയുള്ള മത്സരങ്ങൾ കളിക്കുമ്പോൾ ആളുകൾ നോർജെയെക്കുറിച്ച് ഇങ്ങനെ പറയും- ” ഇവന് പന്തെറിയാൻ പറ്റുമെന്ന് തോന്നുന്നില്ല”. ഞായറാഴ്ച, മുംബൈയിൽ നടന്ന മുംബൈ ഡൽഹി മത്സരത്തിലെ പ്രകടനത്തിന് ശേഷമാണ് ഇത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായത്. റൊമാരിയോ ഷെപ്പേർഡ് അവസാന ഓവറിൽ 32 റൺസിനാണ് പറത്തിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നായി 212 റൺസാണ് താരം വഴങ്ങിയത്, 6 വിക്കറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
മാർച്ച് 28 ന് രാജസ്ഥാൻ റോയൽസിനെതിരെ 1/48 എന്ന പ്രകടനത്തിലൂടെയാണ് താരത്തിന്റെ മോശം പ്രകടനങ്ങൾ ചർച്ചയായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 59 റൺസ് വഴങ്ങി. ഇപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ 65 റൺസ്. ധോണി താരത്തിനെതിരെ ഒരു ഓവറിൽ 20 റൺസ് നേടിയതോടെ പഴയ കാര്യങ്ങൾ ആരധകർ ഓർത്തു.
കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 16 ശരാശരിയിലും 106 സ്ട്രൈക്ക് റേറ്റിലും 114 റൺസ് മാത്രമേ ധോണി നേടിയിടരുന്നൊള്ളു. ആ സമയത്താണ് ധോണിയെ കൊണ്ട് ഇനി കൂട്ടിയാൽ കൂടില്ല എന്ന തരത്തിൽ ഉള്ള അഭിപ്രായങ്ങൾ വന്നത്. എന്നാൽ ഈ വർഷം ധോണി എന്തായാലും മികച്ച രീതിയിലാണ് ആരംഭിച്ചിരിക്കുന്നത്.
Read more
എന്തായാലും വേഗം മാത്രമേ ഉള്ളു യാതൊരു വിധ ലൈനും ലെങ്തും ഇല്ലെന്നു പറഞ്ഞാണ് നോർട്ട്ജെക്ക് എതിരെ ട്രോളുകൾ വരുന്നത്.