അവസാന ഓവറിലെ ആദ്യ ബോള്‍ തന്നെ ഫീല്‍ഡറുടെ പിഴവ് കൊണ്ട് സിക്‌സ് പോകുന്നു. പക്ഷേ അയാള്‍ തകര്‍ന്നില്ല, ബാക്ക് ടു ബാക്ക് വൈഡ് എറിഞ്ഞു ബാറ്ററുടെ കോണ്‍സെന്‍ട്രേഷന്‍ കളയുന്നു.
പിന്നീട് വീണ്ടും ഫീല്‍ഡറുടെ കൈയില്‍ തട്ടി ബോള്‍ സിക്‌സ്, കളി കൈയില്‍ നിന്ന് ഇതുപോലെ വഴുതി പോകുമോ എന്ന് വിചാരിച്ചപ്പോള്‍ ഉനാട്കട്ട് താന്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മൈന്‍ഡില്‍ നിന്നു, തന്നെ കൂള്‍ ആക്കാന്‍ വന്ന ക്യാപ്റ്റന്‍ കമ്മിന്‍സിനോട് ഞാന്‍ കൂള്‍ അല്ലാ മാസ് കൂള്‍ ആണെന്ന് ഉനാട്കട്ട് അരുളി.
തന്റെ വജ്രായുധമായ സ്ലോ ബോള്‍ അദ്ദേഹം പുറത്തെടുത്തു.. പക്ഷെ അതാ വീണ്ടും ഒരു ക്യാച്ച് ഡ്രോപ്പ്. എല്ലാവരും തന്നെ ഒറ്റപെടുത്തുകയാണോ എന്ന് വരെ ഒരുവേള ഉനാട്കട്ട് ചിന്തിച്ചു.
എന്നാല്‍ താന്‍ ഒറ്റക്കാണ് വന്നത്, താന്‍ ഒരു മോണ്‍സ്റ്റര്‍ തന്നെ ആണ് എന്ന് കാണിച്ച് കൊടുത്ത് കൊണ്ട് സ്വന്തം ടീമിന് ചരിത്രപരമായ 2 റണ്‍സിന്റെ വിജയം നേടി കൊടുത്തു. അക്ഷരം തെറ്റാതെ അയാളെ വിളിക്കാം പോരാളി എന്ന് !
എഴുത്ത്: ജോ മാത്യു
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍