ഐപിഎൽ 17 ആം സീസൺ അവസാന റൗണ്ട് മത്സരങ്ങളെ കൂടുതൽ ത്രില്ലിംഗ് ആക്കി ആർസിബിയുടെ തകർപ്പൻ തിരിച്ചുവരവ് ആണ് ഇന്നലെ കണ്ടത്. ഇന്നലെ നടന്ന അതിനിർണായക പോരാട്ടത്തിൽ ആർസിബിയുടെ 187 റൺസ് പിന്തുടർന്ന ഡൽഹി 19.1 ഓവറിൽ 140 റൺസിൽ ഓൾഔട്ടായി. ജയത്തോടെ ആർസിബി പോയിൻറ് പട്ടികയിൽ ഏഴിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇതോടെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് എതിരെ മികച്ച ജയം നേടാനായത് ആർസിബി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കും. അവസാന മത്സരത്തിൽ തോൽക്കുന്ന ടീം അക്ഷരാർത്ഥത്തിൽ പുറത്താക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തും.
ഒരു മാസം മുമ്പുവരെ പ്ലേ ഓഫ് സാധ്യതകൾ സ്വപ്നം പോലും കാണാൻ പറ്റാതിരുന്ന ആർസിബി ഇപ്പോൾ അവസാന മത്സരത്തിൽ ജയിച്ചാൽ അവസാന റൗണ്ടിലെത്തുമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. അവസാനം കളിച്ച 5 മത്സരങ്ങൾ ജയിച്ചതാണ് ആർസിബിക്ക് ഗുണമായത്. എന്തായാലും യാഷ് ദയാൽ ആർസിബിയുടെ വിജയരഹസ്യവും ഇതുവരെയുള്ള യാത്രയും പറഞ്ഞിരിക്കുകയാണ്.
“ഒരു വലിയ മാറ്റമുണ്ടയൂയി. ഞങ്ങൾ തോൽക്കുമ്പോഴും ആരും ആരുടെയും പേര് ചൂണ്ടിക്കാണിച്ചിരുന്നില്ല. ഈ പിന്തുണയുള്ള അന്തരീക്ഷവും പുതിയ ആക്രമണാത്മക സമീപനവും ചേർന്ന് ആർസിബിയുടെ വിജയ ഫോർമുലയാണെന്ന് തോന്നുന്നു,” ദയാൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
“ഇതിൻ്റെ ക്രെഡിറ്റ് ഞങ്ങളുടെ പരിശീലകർക്കാണ്. ഞാൻ ബൗൾ ചെയ്യാൻ തുടങ്ങുമ്പോഴെല്ലാം, ബാറ്റർമാരെ തടയാൻ എന്നാൽ ആകും വിധം എല്ലാം ഞാൻ നന്നായി പന്തെറിഞ്ഞു. അതിനാൽ ഇത് ടീമിന് വളരെ നല്ല സൂചനയാണ്.” താരം പറഞ്ഞു.
ഹൈദരാബാദ് അവരുടെ ഒന്നോ രണ്ടോ മത്സരങ്ങൾ ജയിച്ച് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുകയും LSG ഒന്നിൽ കൂടുതൽ വിജയിക്കാതിരിക്കുകയും ചെയ്യുന്നതാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് എത്താനുള്ള ഏറ്റവും മികച്ച സാഹചര്യം. ഐപിഎൽ 2024 പ്ലേഓഫിലെ അവസാന സ്ഥാനം സിഎസ്‌കെയും ആർസിബിയും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചിരിക്കും, മത്സരം പ്ലേഓഫ് മത്സരത്തിൽ വെർച്വൽ എലിമിനേറ്ററായി മാറും.
Read more
അങ്ങനെ വരുകയാണെങ്കിൽ, സിഎസ്‌കെയെ 18 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസിന് തോൽപിച്ചാൽ ബാംഗ്ലൂർ അവരുടെ റൺ റേറ്റ് മറികടക്കും. ആർസിബിക്ക് 201 റൺസ് വിജയലക്ഷ്യം ചെന്നൈ നൽകുകയാണെങ്കിൽ, അവർക്ക് ഏകദേശം 11 പന്തുകൾ ബാക്കിയുള്ളപ്പോൾ അത് പിന്തുടരേണ്ടിവരും.