ഐപിഎലിലെ കഴിഞ്ഞ ദിവസത്തെ ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബാറ്റര്‍മാര്‍ക്ക് പറുദീസയും ബോളര്‍മാര്‍ക്ക് ശവപ്പറമ്പുമായിരുന്നു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്നതും ടി20 ക്രിക്കറ്റിലെ രണ്ടാമത്തെയും വലിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ 549 റണ്‍സാണ് ആകെ പിറന്നത്. ഇന്നത്തെ മത്സരം കഴിഞ്ഞപ്പോള്‍ ബാറ്ററായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി എന്ന് സണ്‍ റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു.
ഒരു ബാറ്ററായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ക്രിക്കറ്റ് ഒരു അത്ഭുതകരമായ കളിയാണ്. അതിശയിപ്പിക്കുന്ന മത്സരങ്ങള്‍ ആണ് നടന്നത്. മുംബൈക്ക് എതിരെ 277 അടിച്ചപ്പോള്‍ ഇനി അങ്ങനെ ഒന്ന് വരില്ല എന്നാണ് കരുതിയത്. രണ്ടാഴ്ചക്ക് ഉള്ളില്‍ വീണ്ടും അത് നടന്നു.
ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഇത്തരം മത്സരങ്ങളില്‍ ബോളര്‍മാര്‍ 7 അല്ലെങ്കില്‍ 8 റണ്‍സ് നല്‍കുന്ന ഓവര്‍ എറിയുകയാണെങ്കില്‍ തന്നെ, നിങ്ങള്‍ക്ക് ഗെയിമില്‍ സ്വാധീനം ചെലുത്താനാകും- കമ്മിന്‍സ് മത്സരശേഷം പറഞ്ഞു.
Read more
മത്സരത്തില്‍ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ 25 റണ്‍സകലെ ആര്‍സിബി ബാറ്റുവെച്ച് കീഴടങ്ങി. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേര്‍ന്നെടുത്ത 549 റണ്‍സ് ഒരു ടി20 മത്സരത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണ്.