IPL 2024: ധൈര്യം ഉണ്ടെങ്കിൽ കയറി അടിക്കെടാ എന്നെ, ഹൈദരാബാദ് താരത്തെ വെല്ലുവിളിച്ച് സ്റ്റാർക്ക്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) പേസർ മിച്ചൽ സ്റ്റാർക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ബാറ്റർ ട്രാവിസ് ഹെഡിനെ ചെന്നൈയിൽ നടന്ന ഐപിഎൽ 2024 ഫൈനലിൻ്റെ ആദ്യ പന്തിന് ശേഷം സ്‌ട്രൈക്കിൽ വരാൻ തമാശയായി വെല്ലുവിളിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടീമുകൾ തമ്മിലുള്ള ക്വാളിഫയർ 1 പോരാട്ടത്തിൽ സ്റ്റാർക്ക് ഹെഡിനെ പുറത്താക്കിയിരുന്നു.

ഫൈനൽ പോരാട്ടത്തിൽ സ്റ്റാർക്കിനെതിരെ ആദ്യ പന്തിൽ അഭിഷേക് ആയിരുന്നു സ്ട്രൈക്ക് എടുത്തത്. എന്നാലും ആദ്യ ഓവറിൽ തന്നെ ഈ ലീഗിലെ ഏറ്റവും മനോഹര പണത്തിലൂടെ സ്റ്റാർക്ക് അഭിഷേകിനെ മടക്കുക ആയിരുന്നു. ആ വിക്കറ്റ് പോയതോടെ ഹൈദരാബാദ് ബാക്ക്ഫുട്ടിൽ ആകുകയും ചെയ്തു.

സ്റ്റാർക്ക് വെല്ലുവിളിച്ച ഹെഡിനെ തൊട്ടടുത്ത ഓവറിൽ മടക്കി വൈഭവ് ഹൈദരാബാദിനെ തകർത്തെറിയുന്നതിന്റെ സൂചനകൾ നൽകി. ശേഷം 19-ാം ഓവറിൽ 113 റൺ മാത്രമെടുത്ത് ഹൈദരാബാദ് പുറത്താക്കുകയും ചെയ്‌തു. കേവലം 10.3 ഓവറിൽ എട്ട് വിക്കറ്റ് ശേഷിക്കെ കെകെആർ റൺ വേട്ട പൂർത്തിയാക്കി മൂന്നാം ഐപിഎൽ കിരീടം സ്വന്തമാക്കി.

Read more

സീസണിൽ തുടക്കത്തിൽ നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങിയ സ്റ്റാർക്ക് മത്സരം ഫൈനൽ റൗണ്ടിൽ എത്തിയപ്പോൾ മിന്നുന്ന ഫോമിലാണ് കളിച്ചത്.