IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനെ 24 റൺസിന് തോൽപ്പിച്ചതിന് പിന്നാലെ മുംബൈ ബാറ്റർമാർക്ക് എതിരെ തിരിഞ്ഞ് വിരേന്ദർ സെവാഗ്. തോൽവിയോടെ ഈ സീസണിൽ പ്ലേ ഓഫിൽ എത്താതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ് മാറുകയും ചെയ്തു. കൊൽക്കത്ത ആകട്ടെ പ്ലേ ഓഫിന് ഓഫിനോട് ഒരുപടി കൂടി അടുത്തു.

മുംബൈ ബാറ്റർമാരെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ:

“കെകെആർ റസ്സലിനെ രക്ഷിച്ചു, അവൻ നേരിട്ടത് 2 പന്തുകൾ മാത്രം ആണ്. ടിം ഡേവിഡ്, ഹാർദിക് പാണ്ഡ്യ എന്നിവരും വൈകിയാണ് മുംബൈക്കായി കളത്തിൽ ഇറങ്ങിയത്. അത് ചെയ്യുന്നതിൽ നിന്ന് നിങ്ങൾക്ക് എന്ത് ഫലങ്ങൾ ലഭിച്ചു? ഒരുപാട് പന്തുകൾ ബാക്കിയുള്ളപ്പോൾ പോലും ഇവരെ വൈകിയാണ് മുംബൈ കളത്തിൽ ഇറക്കിയത്. ഏഴാം നമ്പറിൽ ഹാർദിക്കും എട്ടിൽ ഡേവിഡും ഇറങ്ങേണ്ട ഗതികേട് ആയോ മുംബൈക്ക്.” ക്രിക്ബസിൽ സെവാഗ് അഭിപ്രായപ്പെട്ടു.

“ഹാർദിക് പാണ്ഡ്യ ജിടി ക്യാപ്റ്റനായിരുന്നപ്പോൾ അദ്ദേഹം സാധാരണയായി നാലാം നമ്പറിൽ ബാറ്റ് ചെയ്യുമായിരുന്നു. മുംബൈയിലേക് വന്നപ്പോൾ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല.” അദ്ദേഹം തുടർന്നു.

2025 സീസണിലേക്ക് ആസൂത്രണം ചെയ്യാനാകുമെന്നതിനാലാണ് എംഐ നെഹാൽ വധേരയെയും നമൻ ധിറിനെയും പ്രൊമോട്ട് ചെയ്തതെന്ന് അവതാരകൻ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള കളികൾ ജയിക്കാൻ പ്രയാസമാണെങ്കിൽ ടീമിന് ഭാവി ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന് സെവാഗ് മറുപടി പറഞ്ഞു.

“നിങ്ങൾ 2025 ന് തയ്യാറെടുക്കുകയാണെങ്കിൽ, ആരാണ് ഇപ്പോൾ എവിടെ ബാറ്റ് ചെയ്യേണ്ടതെന്ന് നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. പ്ലേ ഓഫിൽ എത്തിയതിന് ശേഷം ഇത്തരം പരീക്ഷണങ്ങൾ നടത്തിയാൽ കേൾക്കാൻ രസമുണ്ട്.” സെവാഗ് പറഞ്ഞു.