IPL 2024: ആര്‍സിബിയുടെ തോല്‍വിക്കും പ്ലേ ഓഫ് റേസില്‍നിന്നുള്ള പുറത്താകലിനും ഉത്തരവാദി ഒരേയൊരാള്‍: കടന്നാക്രമിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎലില്‍ ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു റണ്ണിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ആര്‍സിബിയുടെ ഏഴാമത്തെ തോല്‍വിയാണിത്. ഇതോടെ അവര്‍ പ്ലേ ഓഫ് മത്സരത്തില്‍നിന്ന് ഏറെക്കുറെ പുറത്തായി. കൊല്‍ക്കത്തയ്ക്കെതിരായ തിരിച്ചടിക്കും പ്ലേഓഫിലേക്ക് യോഗ്യത നേടാനാകാത്തതിനും ദിനേശ് കാര്‍ത്തിക്കാണ് ഉത്തരവാദിയെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ആരോപിച്ചു.

രണ്ട് തവണ സിംഗിള്‍ എടുക്കാന്‍ കാര്‍ത്തിക്ക് വിസമ്മതിച്ചതിനെ അദ്ദേഹം എടുത്തുകാണിച്ചു. ഒടുവില്‍ ടീം 1 റണ്ണിന് തോറ്റു. റണ് വേട്ടയുടെ 19-ാം ഓവറില് കരണ്‍ ശരര്‍മ്മയ്‌ക്കൊപ്പം കാര്‍ത്തിക് ബാറ്റ് ചെയ്യുകയായിരുന്നു. പതിനേഴാം സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി ആന്ദ്രെ റസ്സല്‍ എറിഞ്ഞ ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും പന്തില്‍ കാര്‍ത്തിക്കിന് സിംഗില്‍ എടുക്കാമായിരുന്നു. പക്ഷേ താരം അതിന് മുതിര്‍ന്നില്ല.

വിരാട് കോഹ്ലിയുടെ പുറത്താകലിലും അത് തോല്‍വിയില്‍ എങ്ങനെ പങ്കുവഹിച്ചു എന്നതിലുംഎല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍, സൂക്ഷിച്ചുനോക്കിയാല്‍ തോല്‍വിക്ക് ഉത്തരവാദി ദിനേശ് കാര്‍ത്തിക്കാണ്. രണ്ട് തവണ അദ്ദേഹം സിംഗിള്‍ എടുക്കേണ്ടതായിരുന്നു. എന്നാല്‍ റസ്സല്‍ ഡികെയെ പുറത്താക്കിയതിന് ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിംഗില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയ കര്‍ണ്‍ ശര്‍മ്മയെ ഡികെ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ പിഴവ് ആര്‍സിബിയുടെ തോല്‍വിയില്‍ കലാശിക്കുകയും ടീമിനെ പ്ലേ ഓഫ് റേസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരു ബാറ്റര്‍ എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ബാറ്റിംഗ് പങ്കാളിയെ വിശ്വസിക്കണം. കരണിന് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയാം, അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയും. പക്ഷേ സങ്കടകരമെന്നു പറയട്ടെ, സാഹചര്യം മനസിലാക്കുന്നതില്‍ ഡികെ പരാജയപ്പെട്ടു, കൂടാതെ വലിയ വില നല്‍കേണ്ടി വന്നു- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

223 റണ്‍സ് പിന്തുടരുന്ന ആര്‍സിബി ഒരു ഘട്ടത്തില്‍ കെകെആറിനെ മത്സരത്തില്‍നിന്ന് പുറത്താക്കി. വില്‍ ജാക്‌സും രജത് പതിദാറും അറ്റാക്ക് ഫിഫ്റ്റി അടിച്ചെങ്കിലും റസ്സലിന്റെ ഇരട്ട വിക്കറ്റ് നേട്ടം ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിക്ക് ജീവന്‍ നല്‍കി. കളി മത്സരത്തിന്റെ അവസാന പന്തിലേക്ക് പോയി. അവസാന ബോളില്‍ ജയിക്കാന്‍ 3 റണ്‍സ് വേണമെന്നിരിക്കെ സ്‌കോറുകള്‍ സമനിലയിലാക്കാന്‍ രണ്ട് റണ്‍സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരണ്‍ റണ്ണൗട്ടായി. ഫില്‍ സാള്‍ട്ടിന്റെ മിന്നും സ്റ്റംപിംഗ് രണ്ട് തവണ ചാമ്പ്യന്‍മാരായ ടീമിന് 1 റണ്ണിന്റെ വിജയം നേടിക്കൊടുത്തു.