തൃശ്ശൂർ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ കാപ്പ ചുമത്തി നാടു കടത്തി. തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി തക്കുടു എന്നറിയപ്പെടുന്ന കല്ലയിൽ വീട്ടിൽ അനീഷിനെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിൻ്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
അനീഷിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതകം കേസും ഒരു അടിപിടികേസും പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017ൽ ഒരു വധ ശ്രമ കേസും 2023 ൽ ഒരു മയക്കുമരുന്നു കേസും 2024 ൽ ഒരു കൊലപാതക കേസും അടക്കം 12 ഓളം കേസുകളിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്‌ണ കുമാർ IPS നല്‌കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.