സുനിൽ നരെയ്ൻ- കൊൽക്കത്ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ബാറ്റിംഗിലും ബോളിങ്ങിലും എല്ലാം സംഭാവനകൾ നൽകുന്ന താരം ആദ്യ സീസൺ മുതൽ ടീമിന്റെ ഭാഗമാണ്, കിരീട വിജയങ്ങളിൽ പലതിലും വലിയ സംഭാവനകൾ നൽകിയ താരം ആ സമയത്ത് ടി 20 യിലെ ഏറ്റവും മികച്ച ബോളർ ആയിരുന്നു. താരത്തിന്റെ മിസ്‌ട്രി സ്പിൻ നേരിടാൻ താരങ്ങൾ ബുദ്ധിമുട്ടി. അങ്ങനെയുള്ള താരത്തിന് ബാറ്റിംഗിൽ തിളങ്ങാൻ ശേഷിയുണ്ടെന്ന് മനസിലാക്കിയ കൊൽക്കത്തയുടെ അന്നത്തെ നായകൻ ഗൗതം ഗംഭീർ സുനിൽ നരെയ്നെ ഓപ്പണിങ് ബാറ്റർ ആക്കുന്നു.
സുനിൽ എത്ര റൺ എടുത്താലും അത് ലാഭം ആകുമെന്ന് മനസിലാക്കിയ ഗൗതം ആ റിസ്ക്ക് എടുത്തു. എന്തായാലും ആ തീരുമാനം അയാളുടെ തലവര മാറ്റി. സുനിൽ എന്ന ഓപ്പണർ എതിരാളിയെ പവർ പ്ലേയിൽ തന്നർ കൊന്നു. പവർ പ്ലേയിൽ സുനിൽ വീണില്ലെങ്കിൽ കൊൽക്കത്ത സ്കോർ ബോർഡ് കുതിക്കുന് കാഴ്ച്ച പല തവണ കണ്ടു. ഈ സീസണിൽ ഗൗതം പരിശീലകനായി തിരിച്ചെത്തിയപ്പോൾ സുനിൽ നരെയ്നെ വീണ്ടും ഓപ്പണറാക്കി. തന്റെ ഇഷ്ട പൊസിഷൻ കിട്ടിയ സന്തോഷത്തിൽ മിക്ക മത്സരങ്ങളിലും ഓപ്പണിങ് ഇറങ്ങി മികച്ച തുടക്കം നൽകിയ സുനിൽ നരെയ്ൻ ഇന്ന് ഇതാ രാജസ്ഥാനെതിരെ സെഞ്ച്വറി നേടിയിരിക്കുന്നു.
സീസണിലെ ഏറ്റവും മികച്ച ടീമായ രാജസ്ഥാനെതിരെ 56 പന്തിൽ 109 റൺസാണ് നേടിയത്. 13 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. രാജസ്ഥാന്റെ പേരുകേട്ട ബോളിങ് നിരയെ അടിച്ചൊതുക്കിയ താരം കൊൽക്കത്തയെ എത്തിച്ചത് 226 റൺസിലാണ് എത്തിച്ചത്. ഒരേ സമയം ക്ലാസും മാസുമായി കളിച്ച സുനിൽ നരെയ്ൻ നേടിയത് ഈ സീസണിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്നാണ്.
Read more
മറ്റൊരു നേട്ടവും കൂടി താരം സ്വന്തമാക്കി. ഹാട്രിക്കും സെഞ്ചുറിയും നേടിയ താരങ്ങളുടെ ലിസ്റ്റിലേക്കാണ് സുനിൽ നരെയ്ൻ എത്തിയത്. രോഹിത് ശർമ്മ, ഷെയിൻ വാട്സൺ എന്നിവർക്ക് ശേഷം ഹാട്രിക്കും സെഞ്ചുറിയും നേടുന്ന താരമായി മാറിയിരിക്കുകയാണ് സുനിൽ.