IPL 2024: ആ താരം ക്രിക്കറ്റിലെ യൂണിവേഴ്സിറ്റി, അവനോളം അറിവുള്ള ആരും ഈ മേഖലയിൽ ഇല്ല; സൂപ്പർ താരത്തെ പുകഴ്ത്തി വിനയ് കുമാർ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് ഐപിഎൽ കിരീടത്തിലേക്കും രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കും നിരവധി തവണ പ്ലേ ഓഫ് ഘട്ടത്തിലേക്കും അദ്ദേഹം നയിച്ചിട്ടുണ്ട്. എംഎസ്ഡി നായകസ്ഥാനം വിട്ടെങ്കിലും അദ്ദേഹം തന്നെയാണ് ഇപ്പോഴും പല ചെന്നൈ ആരാധകർക്കും നായകൻ. ഐപിഎൽ 2024 ൽ നായകന്റെ ഉത്തരവാദിത്വം ഇല്ലാതെ കളിച്ച ധോണി മികച്ച പ്രകടനമാണ് ഇതുവരെയുള്ള മത്സരങ്ങളിൽ നടത്തിയത്.

ഗെയിമിന് മുമ്പും ശേഷവുമുള്ള ചെന്നൈ ടീമിലെ ചെറിയ മീറ്റിംഗുകളെ കുറിച്ച് മുൻ ഇന്ത്യയും ചെന്നൈ താരവുമായ വിനയ് കുമാർ സംസാരിച്ചു. മത്സരങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്യുന്നതിനും തന്ത്രം മെനയുന്നതിനും മത്സരങ്ങൾക്ക് ശേഷം ചർച്ചകൾ നടത്തുന്നതിനുമായി നീണ്ട മീറ്റിംഗുകൾ നടത്താത്ത ടൂർണമെൻ്റിലെ ഏക ഫ്രാഞ്ചൈസി ചെന്നൈയാണെന്ന് നിരവധി കളിക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്.

“എംഎസ് ധോണി ക്രിക്കറ്റിൻ്റെ സർവ്വകലാശാലയാണ്, അദ്ദേഹത്തിന് കളിയെക്കുറിച്ച് എല്ലാം അറിയാം. അവൻ ഗെയിം സമർത്ഥമായി റീഡ് ചെയ്യുന്നു. ഡ്രസ്സിംഗ് റൂമിലെ കളിക്കാർക്ക് പ്രഭാഷണങ്ങൾ നൽകുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. കളിക്കാരിൽ നിന്ന് താൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഏതാനും വാക്കുകളിൽ ധോണി വ്യക്തമാക്കുകയും കളിക്കാരും അവരുടെ റോളുകൾ മനസ്സിലാക്കുകയും ചെയ്യുന്നു,” വിനയ് കുമാർ പറഞ്ഞു.

ഫീൽഡും ബൗളിംഗ് മാറ്റങ്ങളും ക്രമീകരിക്കാൻ ഋതുരാജ് ഗെയ്ക്‌വാദിനെ ധോണി സഹായിക്കുന്നു. താൻ കളം ഒഴിയുമ്പോൾ ഉത്തമ നായകൻ എന്ന നിലയിൽ വളർത്തിയെടുക്കുക ആണ് ചെന്നൈയുടെ ലക്‌ഷ്യം. ഈ സീസണിൽ നാല് മത്സരങ്ങൾ തോറ്റപ്പോൾ നാല് മത്സരങ്ങൾ ചെന്നൈ ജയിച്ചിട്ടുണ്ട്.