IPL 2024: നീ ഒറ്റ ഒരുത്തൻ കാരണമാണ് ഈ ഗതി ചെന്നൈക്ക് വന്നത്, ധോണിയുടെ മുഖഭാവത്ത് നിന്നും കാര്യങ്ങൾ വ്യക്തം; ട്രോളുകളിൽ നിറഞ്ഞ് സൂപ്പർതാരം

ലക്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ തോൽവിയിൽ പ്രധാന കാരണക്കാരൻ ആയത് ചെന്നൈ ഫാസ്റ്റ് ബോളർ ദീപക്ക് ചാഹർ ആയിരുന്നു. അതിനാൽ തന്നെ മൈതാനത്ത് അലസത കാണിച്ച ദീപക് ചാഹറിനോട് ചെന്നൈയുടെ മുൻ നായകൻ എംഎസ് ധോണി കലിപ്പ് ആയിരിക്കുകയാണ്. ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദിൻറെ സെഞ്ചുറിക്ക് മാർക്കസ് സ്റ്റോയ്നിസിൻറെ തകർപ്പൻ സെഞ്ചുറിയിലൂടെ മറുപടി നൽകിയ ലഖ്നൗ സൂപ്പർ ജയൻറ്സിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറ് വിക്കറ്റിൻറെ തകർപ്പൻ ജയം സ്വന്തമാക്കുക ആയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 റൺസിൻറെ കൂറ്റൻ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിർത്തി ലഖ്നൗ മറികടക്കുക ആയിരുന്നു.

രണ്ട് ഓവർ മത്സരത്തിൽ എറിഞ്ഞ ചാഹർ മത്സരത്തിന്റെ അവസാനം അനാവശ്യ പിഴവുകൾ വരുത്തി. എൽഎസ്‌ജി ബാറ്റർമാരുടെ ഷോട്ടുകൾ അനായാസം തടയാൻ പറ്റുമെന്ന അവസ്ഥ ഉള്ളപ്പോഴും താരത്തിന് അത് സാധിച്ചിട്ടില്ല. പക്ഷേ ഈ മിസ്‌ഫീൽഡുകൾ രണ്ട് ബൗണ്ടറികൾ ആയിട്ടാണ് കലാശിച്ചത്. ഇത് ചെന്നൈയുടെ തോൽ‌വിയിൽ അതിനിർണായകമായി. ലക്നൗവിന് ആകട്ടെ ദീപക്കിന്റെ ഈ തെറ്റുകൾ ഗുണം ചെയ്യുകയും ചെയ്തു.

ധോണി ആകട്ടെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല, പക്ഷേ പേസറുടെ ശ്രമത്തിൽ ദേഷ്യം ഉണ്ടെന്നുള്ളത് വ്യക്തമായിരുന്നു. ചഹറിൻ്റെ പിഴവുകളോട് ആരാധകരും പ്രതികരിച്ചു. അതേസമയം 60 പന്തിൽ പുറത്താകാതെ 108 റൺസ് നേടിയ ഋതുരാജ് തന്നെ ആയിരുന്നു ചെന്നൈ ബാറ്റിങ്ങിന്റെ നട്ടെല്ല് ആയത്. ദുബെ 27 പന്തിൽ 66 റൺസും നേടി ചെന്നൈ സ്കോർ 200 കടത്താൻ സഹായിച്ചു. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്‌കെ ക്യാപ്റ്റനായി ഗെയ്‌ക്‌വാദ് ഇന്നലത്തെ പ്രകടനത്തോടെ മാറി. ഇരുവരും ചേർന്ന് 104 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ആതിഥേയരെ നാലിന് 210 എന്ന നിലയിൽ എത്തിച്ചു.

2010ൽ എംഎസ് ധോണിയും എസ് ബദരീനാഥും തമ്മിൽ 109* റൺസിനും 2014ൽ ധോണിയും മൈക്ക് ഹസിയും തമ്മിലുള്ള 108* നും ശേഷം ചെന്നൈയിലെ നാലാമത്തെ ഏറ്റവും ഉയർന്ന നാലാമത്തെ വിക്കറ്റ് കൂട്ടുകെട്ടാണിത്. രണ്ട് പന്തുകൾ മാത്രം ബാക്കി നിൽക്കെ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണി നേരിട്ട ഒരേയൊരു പന്തിൽ ബൗണ്ടറി നേടി. അതേസമയം, സ്റ്റോയിനിസിൻ്റെ 124 റൺസ് മികവിൽ എൽഎസ്ജി 6 വിക്കറ്റിന് ചെന്നൈയെ തകർത്തെറിഞ്ഞു.