IPL 2024: ഒന്നിന് പുറകെ ഒന്നായി പണി മേടിച്ച് കൂട്ടി ഹാർദിക്, മുംബൈ ഇതിഹാസത്തെ അപമാനിച്ച വീഡിയോ പുറത്ത്; വിമർശനം ശക്തം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനൊപ്പം ഉള്ള രണ്ടാം സ്പെല്ലിൽ ഹാർദിക് പാണ്ഡ്യക്ക് കാര്യങ്ങൾ അത്ര ഭംഗിയിൽ അല്ല പോകുന്നത് . ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് തിരിച്ചെത്തി ക്യാപ്റ്റൻ്റെ ആംബാൻഡ് ലഭിച്ചതിന് പിന്നാലെ ആരാധകരിൽ നിന്ന് ഉൾപ്പടെ തിരിച്ചടി നേരിടുകയാണ് അദ്ദേഹം. തങ്ങളുടെ പ്രിയ നായകൻ രോഹിത്തിന്റെ സ്ഥാനത്ത് വന്നതിനാലാകണം ആളുകൾക്ക് ഇത്ര വൈരാഗ്യം ഉണ്ടാകാൻ കാരണം.

രോഹിത് ശർമ്മയോട് വിശ്വസ്തത പുലർത്തുന്ന ഫ്രാഞ്ചൈസിയുടെ ചില മുതിർന്ന കളിക്കാർ പോലും അദ്ദേഹത്തെ ക്യാപ്റ്റനായി സ്വാഗതം ചെയ്യാൻ തയ്യാറായിട്ടില്ല. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരൊക്കെ ഈ നാളുകളിൽ ടീമിനോട് വിശ്വസ്തരായി ടീമിനൊപ്പം നിന്നിട്ടും അവരെ മറികടന്ന് ഹാർദിക് എത്തിയത് താരങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കി.

ടീം 2 മാസരങ്ങളിൽ തോറ്റപ്പോൾ തന്നെ ഹാർദിക് എന്ന നായകന്റെ പിഴവുകളും ബാറ്റിംഗിലെ മോശം ഫോമും ആരാധകർ ചർച്ചയാക്കി. ട്രോളുകൾ നിറയുന്നതിനിടെ അവർക്ക് അടിക്കാനുള്ള പുതിയ വടി താരമായിട്ട് കൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഇന്നലെ സമാപിച്ച മുംബൈ ഹൈദരാബാദ് മത്സരത്തിൽ നിന്നുള്ള ഒരു വീഡിയോയിൽ, ഫ്രാഞ്ചൈസിയുടെ ബൗളിംഗ് കോച്ചായ ലസിത് മലിംഗയെ പാണ്ഡ്യ അനാദരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു. അഞ്ച് തവണ ചാമ്പ്യൻമാർക്കായി വർഷങ്ങളോളം കളിച്ച മുൻ ശ്രീലങ്കൻ താരം രാജസ്ഥാൻ റോയൽസ് വിട്ടതിന് ശേഷമാണ് ടീമിനെ പരിശീലിപ്പിക്കാൻ മുംബൈയിൽ എത്തിയത്

മത്സരശേഷം ഹസ്തദാനം നടക്കുന്നതിനിടെ മലിംഗക്ക് കൈ കൊടുത്ത ശേഷം അദ്ദേഹം കെട്ടിപ്പിടിക്കാൻ വന്നപ്പോൾ ഹാർദിക് പരിശീലകനെ തട്ടി മാറ്റുന്ന ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുകയാണ്. എന്ത് ഭാവിച്ചാണ് ഈ അഹങ്കാരം എന്നാണ് ആരാധകർ താരത്തോട് ചോദിക്കുന്നത്.

ഇതിഹാസ ബൗളറോട് ഹാർദിക്കിൻ്റെ വിചിത്രമായ പെരുമാറ്റമാണ് ക്ലിപ്പ് കാണിക്കുന്നത്.