IPL 2024: അവരുടെ പിഴവിന് ഞാനെന്ത് പിഴച്ചു, വിലക്കിന് പിന്നാലെ പൊട്ടിത്തെറിച്ച് പന്ത്; പ്രതികരണം വെളിപ്പെടുത്തി അക്‌സര്‍ പട്ടേല്‍

തന്റെ ടീമിന്റെ മൂന്ന് ഓവര്‍ റേറ്റ് കുറ്റങ്ങളുടെ അനന്തരഫലം ഋഷഭ് പന്തിന് നേരിടേണ്ടി വന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ പന്തിനെ ബിസിസിഐ ഒരു മത്സരത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ പന്തിന് ആര്‍സിബിയ്‌ക്കെതിരായ മത്സരം നഷ്ടമായി.

മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയെങ്കിലും അത് റദ്ദാക്കുന്നതില്‍ പരാജയപ്പെട്ടു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, അപ്പീല്‍ പരാജയപ്പെട്ടതിന് ശേഷം പന്തിന്റെ പ്രതികരണം വെളിപ്പെടുത്തി.

”റിഷഭ് പന്ത് ടീമിന്റെ ഹോട്ടലില്‍ ദേഷ്യപ്പെട്ടു. ബോളര്‍മാരുടെ പിഴവിന് ഒരു ക്യാപ്റ്റനെ കുറ്റപ്പെടുത്താന്‍ കഴിയാത്തതിനാല്‍ തീരുമാനത്തിനെതിരെ അദ്ദേഹം അപ്പീല്‍ നല്‍കി”അക്‌സര്‍ പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും യഥാക്രമം രണ്ട് തവണ വീതം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാല്‍ പന്തിന് സമാനമായി ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും വിലക്കിന്റെ വക്കിലാണ്.