IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

വിരാട് കോഹ്‌ലിക്കെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌കർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ തൻ്റെ സ്‌ട്രൈക്ക് റേറ്റിനെ വിമർശിച്ചതിന് കമൻ്റേറ്റർമാരെ കോഹ്‌ലി ആക്ഷേപിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. പതിനേഴാം സീസണിലെ ഒരു മത്സരത്തിന് ശേഷം കോഹ്‌ലി കമന്ററി പറയുന്നവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. വിരാട് സോഷ്യൽ മീഡിയയിൽ മാലിന്യം വായിക്കുന്നുവെന്ന് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂൾ ആരോപിച്ചു.

കമൻ്റേറ്റർമാരെല്ലാം കുറച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മൈതാനത്ത് സംഭവിക്കുന്ന കാര്യങ്ങൾ പറയുന്നതെന്നും ഗവാസ്‌കർ വിരാടിനെ ഓർമ്മിപ്പിച്ചു. മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് വിരാടിനെതിരെ രൂക്ഷ വിമർശനവുമായി ഗവാസ്‌കർ രംഗത്തെത്തിയത്.

അടുത്തിടെ ഗവാസ്‌ക്കർ കോഹ്‌ലിയുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെയാണ്:

“വിരാട് കോഹ്‌ലി തൻ്റെ കരിയർ ആരംഭിച്ചപ്പോൾ അത് ഒരു സ്റ്റോപ്പ്-സ്റ്റാർട്ട് കരിയറായിരുന്നു. എംഎസ് ധോണി അദ്ദേഹത്തിന് അധിക പ്രാധാന്യം നൽകിയതാണ് ഇന്ന് നമ്മൾ കാണുന്ന കോഹ്‌ലിയാകാൻ കാരണം, ”സ്റ്റാർ സ്‌പോർട്‌സിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു സെഞ്ചുറിയുടെയും 5 അർധസെഞ്ചുറികളുടെയും സഹായത്തോടെ കോലി 650 റൺസ് പിന്നിട്ടു. പതിനേഴാം സീസണിൽ റൺ വേട്ടയിൽ മുന്നിലാണ് ഇപ്പോൾ നിൽകുന്നത്.