IPL 2025: പലതും ചെയ്തിട്ടും ക്ലച്ച് പിടിച്ചില്ല, പതിനെട്ടാം അടവായി യുവരാജ് സിംഗിനെ പരിശീലകനാക്കാൻ ഈ ഐപിഎൽ ടീം; നടന്നാൽ സംഭവം പൊളിക്കും

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ യുവരാജ് സിംഗ് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 2025-ൽ കോച്ചിംഗ് റോൾ ഏറ്റെടുത്തേക്കും. സ്‌പോർട്‌സ്റ്റാറിലെ റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി ക്യാപിറ്റൽസ് (ഡിസി) ഓൾ റൗണ്ടറെ സമീപിച്ചതായി റിപ്പോർട്ടുകൾ പ്രകാരം മനസിലാക്കാം.

യുവരാജ് സിങ്ങിനെ ടീമിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് സീസണുകളിൽ ആയി ഫ്രാഞ്ചൈസി ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താൻ ബുദ്ധിമിറ്റുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കൂടാതെ പരിശീലകനായിരുന്ന റിക്കി പോണ്ടിങ്ങിനെ ടീം പുറത്താക്കിയതോടെ പുതിയ പരിശീലകനായി യുവി വരാനുള്ള സാധ്യതകൾ കൂടുതലാണ്.

നേരത്തെ, മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ യുവരാജ് സിംഗ് ഗുജറാത്ത് ടൈറ്റൻസുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആശിഷ് നെഹ്‌റ ഫ്രാഞ്ചൈസിയുമായി വേർപിരിയുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണിത്. എന്നിരുന്നാലും, നെഹ്‌റ ഈ റോളിൽ തുടരുമെന്നും ടീം വിടില്ല എന്നും അറിയാൻ സാധിക്കും.

40 ടെസ്റ്റുകൾ, 304 ഏകദിനങ്ങൾ, 58 ടി20കൾ എന്നിവയിൽ കളിച്ചിട്ടുള്ള യുവരാജ് സിങ്ങിന് പരിശീലന പരിചയം ഇല്ലെങ്കിലും അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ തുടങ്ങി നിരവധി യുവതാരങ്ങളെ അദ്ദേഹം ഒരു മെന്റർ എന്ന പോലെ സഹായിച്ചിട്ടുണ്ട് . തൻ്റെ കുട്ടികൾ വളർന്നു കഴിഞ്ഞാൽ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും അദ്ദേഹം അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.

യുവരാജ് സിംഗ് ഡെൽഹി ക്യാപിറ്റൽസിൽ ചേരുന്നത് ടീമിന് വലിയ ഉത്തേജനം നൽകും എന്ന് ഉറപ്പാണ്.