IPL 2025: എതിരാളി ആണെങ്കിലും അയാൾ എന്റെ ഹീറോ, പക്ഷെ ഉള്ളത് പറയാമല്ലോ അദ്ദേഹത്തോട് സംസാരിക്കാൻ പേടിയാണ്; തുറന്നടിച്ച് മൊഹ്‌സിൻ ഖാൻ

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയെ പ്രശംസിച്ച് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഫാസ്റ്റ് ബൗളർ മൊഹ്‌സിൻ ഖാൻ. കീപ്പർ-ബാറ്ററെ തൻ്റെ ആരാധനാപാത്രമെന്ന് വിളിച്ച ബോളർ, ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ മത്സരം വരുമ്പോൾ ധോണി കളിക്കുന്നത് തനിക്ക് സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ഇന്ത്യക്കും ചെന്നൈ സൂപ്പർ കിങ്‌സിനും വേണ്ടി അദ്ദേഹം നേടി കൊടുത്ത വിജയങ്ങളിലൂടെ മാത്രമല്ല ഒരു ബാറ്റർ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും അദ്ദേഹം നടത്തിയ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇതിഹാസ തുല്യനായി തന്നെ ധോണി ഈ കാലയളവിൽ തുടരുന്നു.

ഒരു കളിക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ഈ മികവ് കൊണ്ട് അദ്ദേഹത്തെ ആരാധിക്കുന്ന നിരവധി യുവതാരങ്ങൾ ഉണ്ട്. അവരിൽ ഒരാൾ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ യുവ ഫാസ്റ്റ് ബൗളർ മൊഹ്‌സിൻ ഖാനാണ്, മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിയോട് ആരാധന പ്രകടിപ്പിച്ചു അദ്ദേഹം അടുത്തിടെ രംഗത്ത് വന്നു.

എംഎസ് ധോണിയെ തൻ്റെ ആരാധനാപാത്രമെന്ന് വിളിക്കുന്ന മൊഹ്‌സിൻ ഖാൻ, 2011 ഏകദിന ലോകകപ്പ് ഫൈനലിൽ നിന്ന് ധോണിയുടെ മാച്ച് വിന്നിംഗ് സിക്‌സറാണ് തൻ്റെ പ്രിയപ്പെട്ട ക്രിക്കറ്റ് നിമിഷമായി തുടരുന്നുവെന്ന് പറഞ്ഞു. യൂട്യൂബ് ചാനലിൽ ശുഭങ്കർ മിശ്രയോട് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ധോണി ഭായ് എൻ്റെ ആരാധനാപാത്രമാണ്. 2011 ലോകകപ്പിലെ ആ സിക്സ് എങ്ങാൻ മറക്കാൻ സാധിക്കും എനിക്ക് അന്ന് 13-ഓ 14-ഓ വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അന്നത്തെ സിക്സിന് ശേഷം ഞാൻ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.” താരം ഓർത്തു.

എന്തുകൊണ്ടാണ് ധോണിക്ക് മുന്നിൽ തൻ്റെ ആരാധന പ്രകടിപ്പിക്കാത്തതെന്ന് മൊഹ്‌സിൻ ഖാനോട് ചോദിച്ചതിന് മറുപടിയായി, കീപ്പർ-ബാറ്ററെ കാണുമ്പോൾ തന്നെ പരിഭ്രാന്തനാകുമെന്ന് താരം പറഞ്ഞു.

“അദ്ദേഹത്തെ ദൂരെ നിന്ന് കണ്ടതിൽ എനിക്ക് സന്തോഷം തോന്നുന്നു. എനിക്ക് അവനോട് നേരിട്ട് സംസാരിക്കാൻ കഴിയില്ല, പേടിയാണ്. പക്ഷേ ധോണി കളിക്കുന്നത് കാണുമ്പോൾ സന്തോഷമാണ്.” മൊഹ്‌സിൻ പറഞ്ഞു.

എന്തായാലും ധോണി ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലും ചെന്നൈയുടെ ഭാഗമായി ഉണ്ടാകുമെന്ന് ഉഉറപ്പിക്കാം.

Read more