ഐപിഎല്‍ 2025: ഫ്രാഞ്ചൈസികള്‍ക്ക് തിരിച്ചടി, ഇംഗ്ലണ്ട് താരങ്ങള്‍ പിന്മാറുന്നു, കാരണം ഇതാണ്

മെഗാ ലേലത്തിന് മുന്നോടിയായി എല്ലാ ഐപിഎല്‍ ടീമുകളും തങ്ങളുടെ നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ ഐപിഎല്‍ 2025-ന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. എല്ലാ ഐപിഎല്‍ ടീമുകളും വരാനിരിക്കുന്ന സീസണിലേക്ക് അവരുടെ ടീമിനെ നിര്‍മ്മിക്കുന്നതിനായി ഇപ്പോള്‍ ലേല പ്ലാനുകളിലേക്ക് കടക്കുകയാണ്.

എന്നാല്‍ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെടെയുള്ള ഏതാനും ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ 2025 നിന്ന് പിന്മാറിയേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കം മുതലേ അതിന്റെ നിര്‍ണായക ഘടകമാണ് ഇംഗ്ലീഷ് കളിക്കാര്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്, ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെടെ നിരവധി ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്‍ 2025 ലേലത്തില്‍ പ്രവേശിക്കണമോ എന്ന് ആലോചിക്കുന്നു. അവര്‍ക്ക് വളരെ കര്‍ശനമായ ടെസ്റ്റ് ഷെഡ്യൂള്‍ മുന്നിലുണ്ട് എന്നതാണ് ഇതിന് കാരണം.

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു നിശ്ചിത ഫ്രാഞ്ചൈസി തിരഞ്ഞെടുത്തതിന് ശേഷം കളിക്കാര്‍ പിന്മാറുന്നത് തടയാന്‍ ബിസിസിഐ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ അടുത്തിടെ കൊണ്ടുവന്ന പുതിയ നിയന്ത്രണമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ശേഷം പിന്മാറുന്ന കളിക്കാര്‍ ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ വിലക്ക് അനുഭവിക്കേണ്ടിവരും.

ഐപിഎല്‍ 2025 മെഗാ ലേലത്തിന് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഞായറാഴ്ചയായതിനാല്‍, അന്താരാഷ്ട്ര പ്രതിബദ്ധതകളുള്ള എത്ര ഇംഗ്ലീഷ് കളിക്കാര്‍ അവരുടെ ഐപിഎല്‍ സ്വപ്നങ്ങള്‍ പിന്തുടരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൂടാതെ, മുമ്പ് ഐപിഎല്ലില്‍ പങ്കെടുത്ത കളിക്കാര്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഐപിഎല്ലില്‍ കളിക്കാന്‍ യോഗ്യത നേടുന്നതിന് വരാനിരിക്കുന്ന മെഗാ ലേലത്തിനായി സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടി20 ക്രിക്കറ്റ് വളരെ കുറച്ച് മാത്രമേ കളിച്ചിട്ടുള്ളൂ എന്നതിനാല്‍ സ്റ്റോക്സിന്റെ ടി20 യോഗ്യതകള്‍ അത്ര ശോഭനമായിരുന്നില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്.

Read more