ട്രോളുകള്‍ക്കും അപ്പുറം, മങ്കാദിംഗ് റൂള്‍സ് റിവൈസ് ചെയ്യേണ്ടേ സമയം ആയോ? ഇന്നലെ ഹര്‍ഷല്‍ പട്ടേലിന് പറ്റിയത് നാളെ വേറെ ഫാസ്റ്റ് ബൗളേഴ്സിന് പറ്റാം.
ബോളര്‍ ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നേ ഔട്ട് ആക്കാന്‍ പറ്റിയില്ലെങ്കില്‍ ഔട്ട് അല്ല അതാണ് ഇപ്പോഴത്തെ നിയമ. ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു തിരിച്ചു എറിഞ്ഞാല്‍ അത് അപ്പീല്‍ ആയി എടുക്കില്ല !
സ്പിന്നര്‍മാരെ പോലെ സ്ലോ ആക്ഷന്‍ അല്ല പേസര്മാരുതേട് , ബാലന്‍സ് പോകാനും സാദ്ധ്യത ഉണ്ട്. പിന്നെ ഫാസ്റ്റ് ബൗളേഴ്സിന്റെ ഫോക്കസ് ക്രീസില്‍ ആയിരിക്കണം ആദ്യം എന്നു പറയാനും പറ്റില്ല ബുദ്ധിമുട്ടാണ്.
ഇങ്ങനെ ഉള്ള സാഹചര്യത്തില്‍ റണ്‍ ഔട്ട് ആകാതെ തന്നെ ബോളര്‍മാര്‍ക്ക് അപ്പീല്‍ പോകാന്‍ കഴിയണം എന്നാണ് എന്റെ അഭിപ്രായം. റീപ്ലേയില്‍ ബോളര്‍ ബോള്‍ deliver ചെയ്യുന്നതിന് മുന്നേ ബാറ്റര്‍ ക്രീസില്‍ നിന്നും ഇറങ്ങി എന്നു കണ്ടാല്‍ ഒന്നേല്‍ ഔട്ട് ആയിരിക്കണം അല്ലെങ്കില്‍ പെനാല്‍റ്റി റണ്‍സ് കുറക്കണം !
ഇതു അമ്പയറിന്റെ ജോലി ബോളേഴ്സ് നോക്കുന്നത് പോലെയാ ! 3rd umpire നു ഇതല്ലേ പണി ?
എഴുത്ത്: ഹരി സുന്ദര്‍
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍