വെറുതെയല്ല സ്കൈയെ നായകനാക്കാൻ ഗംഭീറിന് ഇത്ര സന്തോഷം, കാര്യകാരണങ്ങൾ നിരത്തി ആരാധകർ; പരിശീലകന്റെ തന്ത്രത്തിന് പിന്നിലെ കാരണം ഇത്

2026-ലെ ടി20 ലോകകപ്പ് വരെ ഗൗതം ഗംഭീറിന് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ അടുത്ത ടി 20 നായകൻ ആകുമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ പുറത്തുവന്നത് മുതൽ, സോഷ്യൽ മീഡിയയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നുണ്ട്. ഈ തീരുമാനം മോശം ആണെന്നാണ് പലരും അഭിപ്രായപെടുന്നത്. രോഹിത് ശർമ്മ പോകുന്ന ഒഴിവിൽ ഹാർദിക് ഇന്ത്യയുടെ ടി 20 ടീമിനെ ഹാർദിക് നയിക്കുമെന്നാണ് കരുതപെട്ടത്.

എന്നിരുന്നാലും,ഭൂരിഭാഗവും ആളുകളും ഗംഭീർ സൂര്യകുമാർ യാദവിനെ നായകൻ ആക്കുന്ന തീരുമാനം പാളി പോയി എന്നാണ് പറയുന്നത്. ഹാർദിക് പാണ്ഡ്യ നായകൻ ആയി വന്നാൽ അദ്ദേഹം ആദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയുമെന്നും അതൊന്നും ഗംഭീറിന് ഇഷ്ടപ്പെടാൻ സാധ്യത ഇല്ലെന്നും പറയുന്നവർ അതെ സ്ഥാനത്ത് സ്കൈ എത്തിയാൽ അദ്ദേഹം ഗംഭീറിന്റെ പാവ പോലെ നിൽക്കുമെന്നും അവിടെ ഗംഭീട് ആയിരിക്കും കാര്യ തീരുമാനം എന്നുമാണ് പറയുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആർ) ഐപിഎൽ 2024 വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഗംഭീറിന് ധാരാളം ക്രെഡിറ്റുകൾ ലഭിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. 2012ലും 2014ലും പർപ ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ആ നേട്ടം വീണ്ടും കൈവരിക്കാൻ കഴിഞ്ഞു.

തീർച്ചയായും, കെകെആറിൻ്റെ വിജയം ഗംഭീറിനെ വീണ്ടും ശ്രദ്ധയാകർഷിക്കാൻ സഹായിച്ചു, കൂടാതെ ഇന്ത്യയുടെ ഹെഡ് കോച്ച് ഓഫർ ലഭിക്കുന്നതിന് ഇത് അദ്ദേഹത്തിന് ക്ലിനിക്കൽ സ്വാധീനം ചെലുത്തി. അതേസമയം ഇന്ത്യൻ ടീമിന്റെ പരിശീലകന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകുന്ന നായകനെ ആകും താത്പര്യം. ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ ലീഗ് കിരീടത്തിലേക്കും രണ്ടാം സീസണിൽ ഫൈനലിലേക്കും നയിച്ച ഹാർദിക്കിന് മുംബൈ നായകൻ എന്ന നിലയിൽ ഒന്നും ചെയ്യാൻ ആയില്ലെങ്കിലും നായക മികവ് ഉള്ള താരമെന്ന് ഇതിനോടകം തെളിയിച്ച ഹാർദിക് തന്നെ ആണ് മികച്ച ഓപ്ഷൻ എന്നാണ് കൂടുതൽ ആളുകളും പറയുന്നത്.