സാധാരണ ഈ സ്റ്റൈലിൽ പറയാത്തത് ആണല്ലോ, ആരാധകരോട് കലിപ്പായി എംഎസ് ധോണി; കാരണം ഐപിഎൽ

ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് പത്ത് ഫ്രാഞ്ചൈസികളും നിലനിർത്തുന്ന കളിക്കാരുടെ പേരുകൾ മുൻ കളിക്കാരും ആരാധകരും പ്രവചിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. 18-ാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളിക്കുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുള്ള എംഎസ് ധോണി, ഈയിടെ ടീമുകൾ നിലനിർത്തുന്ന താരങ്ങളെക്കുറിച്ച് വെറുതെ റൂമറുകൾ പറയുന്നവർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ധോണിയുടെ വാക്കുകൾ ഇങ്ങനെ:

“ഇക്കാലത്ത് എല്ലാവരും ഒരു ടീം ഉടമയെപ്പോലെയാണ് പെരുമാറുന്നത്. ടീമുകളുടെ കാര്യം ഒന്നും പറയാൻ പറ്റില്ല. അവർ ചിലപ്പോൾ ചില താരങ്ങളെ ലേലത്തിലേക്ക് അയക്കും. ചില താരങ്ങളെ നിലനിർത്തും. അവിടെ ടീം ഉടമകളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ” ധോണി ഓർമിപ്പിച്ചു.

“കളിക്കാർ ലേലത്തിൽ പ്രവേശിക്കുന്നു, പക്ഷേ അവർക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും ഒരിക്കലും അറിയില്ല. ഏത് ടീമാണ് ഒരു പ്രത്യേക താരത്തെ വാങ്ങുകയെന്ന് ആരാധകർ പ്രവചിക്കുന്നു. എല്ലാ ടീമുകൾക്കും ഒരുപാട് തുക കൈയിൽ ഉള്ള വലിയ ഒരു ലേലമാണ് നടക്കാൻ പോകുന്നതെന്ന് നമ്മൾ മനസിലാക്കണം.” ധോണി പറഞ്ഞു.

“നിങ്ങളിൽ പണം നിക്ഷേപിക്കുന്ന ഫ്രാഞ്ചൈസിക്കായി നിങ്ങൾ പ്രകടനം നടത്തേണ്ടിവരും. ചിലപ്പോൾ നിങ്ങളുടെ ഇഷ്ട ടീമിൽ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടായേക്കാം, ചിലപ്പോൾ അവരിൽ ചിലർ മറ്റ് ടീമുകൾക്ക് വേണ്ടി ആയിരിക്കും കളിക്കുക.” ധോണി തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

ഇന്ന് ടീമുകൾ തങ്ങളുടെ ഫൈനൽ ലിസ്റ്റ് സമർപ്പിക്കാനിരിക്കെ ശ്രേയസ് അയ്യർ കൊൽക്കത്തയും ഋഷഭ് പന്ത് ഡൽഹിയും കെ എൽ രാഹുൽ ലക്നൗവും വിടാനുള്ള സാധ്യതകൾ കൂടുതൽ ആണെന്ന് റിപ്പോർട്ട് പ്രകാരം മനസിലാക്കാം.

Latest Stories

"ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം 1000 ഗോളുകൾ അല്ല, അതിനേക്കാൾ വിലപിടിപ്പുള്ള മറ്റൊന്നാണ്": പോർച്ചുഗൽ സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ട്രെൻഡ് ആയി 'മുറ' ട്രെയ്ലർ, ആശംസകളുമായി ലോകേഷ് കനകരാജും

സഞ്ജു ചെക്കൻ ചുമ്മാ തീയാണ്, അവന്റെ ബാറ്റിംഗ് കാണുന്നത് വേറെ ലെവൽ ഫീൽ; റിക്കി പോണ്ടിങ്ങിന്റെ ഫേവറിറ്റ് ആയി മലയാളി താരം; വാഴ്ത്തിപ്പാടിയത് ഇങ്ങനെ

'ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം, നാട്യം തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കും'; ബിനോയ് വിശ്വം

മുനമ്പത്തെ ജനങ്ങളെ പാല രൂപത സംരക്ഷിക്കും; വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്പും ഒരുക്കി നല്‍കും; തീരദേശ ജനതയോട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കാൻ ഇബ്‌ലീസ് നോവ സദോയി തിരിച്ചു വരുന്നു

നാളെ കാണാം കിംഗ് 2 .0, നെറ്റ്സിൽ കണ്ടത് വിന്റേജ് കോഹ്‌ലിയെ; ഗംഭീർ നൽകിയത് അപകട സൂചന

എന്റെ മക്കള്‍ക്കില്ലാത്ത ഒരു ഗുണം മോഹന്‍ലാലിനുണ്ട്: മല്ലിക സുകുമാരന്‍

എന്തുകൊണ്ട് പഴയ ഫോമിൽ കളിക്കാനാവുന്നില്ല? നിർണായക വെളിപ്പെടുത്തലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ

"എന്നെ യുവേഫ വേട്ടയാടുന്നു, ഞാൻ എന്ത് ചെയ്തിട്ടാണ് എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്?": ജോസ് മൗറീഞ്ഞോ