മുംബൈയുടെ രാജതന്ത്രം ആയിരുന്നു അത്, മറ്റ് ടീമുകൾ സ്വപ്നം പോലും കാണാത്ത ആ പോക്കറ്റടി തന്ത്രം ഇത്തവണത്തെ ട്വിസ്റ്റാകും: വലിയ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

ഐ‌പി‌എൽ 2024 ന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് (എൽ‌എസ്‌ജി) വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ തന്ത്രപരമായ നീക്കത്തെ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അഭിനന്ദിച്ചു. കഴിഞ്ഞ സീസണിൽ എൽ‌എസ്‌ജിക്കായി കളിച്ച താരത്തെ മുംബൈ ഇന്ത്യൻസ് ലേലത്തിന് മുമ്പ് സ്വന്തമാക്കുക ആയിരുന്നു.

ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) നിന്ന് ഹാർദിക് പാണ്ഡ്യയെ കൂടാരത്തിൽ എത്തിച്ച മുംബൈ ഡീൽ ആയിരുന്നു ചർച്ചാവിഷയം എങ്കിലും റൊമാരിയോയെ കൂടാരത്തിൽ എത്തിച്ച നീക്കത്തെ അശ്വിൻ പുകഴ്ത്തി

“മുംബൈ എൽഎസ്ജിയിൽ സമർത്ഥമായ ഒരു മോഷണം നടത്തി. ഹാർദിക് പാണ്ഡ്യയുടെ സൈനിംഗ് പോലെ കൃത്യമായി ആസൂത്രണം ചെയ്ത നീക്കമായിരുന്നു ഇതും. റൊമാരിയോ ഷെപ്പേർഡിന്റെ ഏറ്റെടുക്കൽ ശരിക്കും ഒരു പോക്കറ്റ് അടി ആയിരുന്നു. ഒരു കളിക്കാരന്റെ കരിയറിന്റെ മുകളിലേക്കുള്ള പാതയിൽ അവർ വിവേകപൂർവ്വം 50 ലക്ഷം നിക്ഷേപിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

ഷെപ്പേർഡിന്റെ ഐപിഎൽ പ്രകടനങ്ങൾ ശരാശരി ആയിരുന്നിട്ടും മുംബൈക്ക് അദ്ദേഹത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹത്തെ ഇമ്പാക്ട് താരമായി ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു

“രണ്ട് വർഷം ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താതിരുന്നിട്ടും, ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് വേണ്ടി 150 സ്‌ട്രൈക്ക് നാട്ടിൽ കളിച്ച ഷെപ്പേർഡ് വാഗ്ദാനങ്ങൾ പ്രകടിപ്പിച്ചു.  ശക്തമായ ഇന്ത്യൻ നിരായുള്ള മുംബൈക്ക് അദ്ദേഹത്തെ നന്നായി ഉപയോഗിക്കാൻ സാധിക്കും”അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ‌എസ്‌ജിക്കും സൺ‌റൈസേഴ്‌സ് ഹൈദരാബാദിനുമായി 4 ഐ‌പി‌എൽ മത്സരങ്ങളിൽ കളിച്ച ഷെപ്പേർഡ്, 31 മത്സരങ്ങളുടെ ടി 20 ഐ റെക്കോർഡും 37.6 ശരാശരിയിലും 153.6 സ്‌ട്രൈക്ക് റേറ്റിലും 301 റൺസ് നേടിയിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ