ഐപിഎൽ 2024 ന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് (എൽഎസ്‌ജി) വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ തന്ത്രപരമായ നീക്കത്തെ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അഭിനന്ദിച്ചു. കഴിഞ്ഞ സീസണിൽ എൽഎസ്‌ജിക്കായി കളിച്ച താരത്തെ മുംബൈ ഇന്ത്യൻസ് ലേലത്തിന് മുമ്പ് സ്വന്തമാക്കുക ആയിരുന്നു.
ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) നിന്ന് ഹാർദിക് പാണ്ഡ്യയെ കൂടാരത്തിൽ എത്തിച്ച മുംബൈ ഡീൽ ആയിരുന്നു ചർച്ചാവിഷയം എങ്കിലും റൊമാരിയോയെ കൂടാരത്തിൽ എത്തിച്ച നീക്കത്തെ അശ്വിൻ പുകഴ്ത്തി
“മുംബൈ എൽഎസ്ജിയിൽ സമർത്ഥമായ ഒരു മോഷണം നടത്തി. ഹാർദിക് പാണ്ഡ്യയുടെ സൈനിംഗ് പോലെ കൃത്യമായി ആസൂത്രണം ചെയ്ത നീക്കമായിരുന്നു ഇതും. റൊമാരിയോ ഷെപ്പേർഡിന്റെ ഏറ്റെടുക്കൽ ശരിക്കും ഒരു പോക്കറ്റ് അടി ആയിരുന്നു. ഒരു കളിക്കാരന്റെ കരിയറിന്റെ മുകളിലേക്കുള്ള പാതയിൽ അവർ വിവേകപൂർവ്വം 50 ലക്ഷം നിക്ഷേപിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.
ഷെപ്പേർഡിന്റെ ഐപിഎൽ പ്രകടനങ്ങൾ ശരാശരി ആയിരുന്നിട്ടും മുംബൈക്ക് അദ്ദേഹത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹത്തെ ഇമ്പാക്ട് താരമായി ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു
“രണ്ട് വർഷം ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താതിരുന്നിട്ടും, ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് വേണ്ടി 150 സ്‌ട്രൈക്ക് നാട്ടിൽ കളിച്ച ഷെപ്പേർഡ് വാഗ്ദാനങ്ങൾ പ്രകടിപ്പിച്ചു. ശക്തമായ ഇന്ത്യൻ നിരായുള്ള മുംബൈക്ക് അദ്ദേഹത്തെ നന്നായി ഉപയോഗിക്കാൻ സാധിക്കും”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
എൽഎസ്‌ജിക്കും സൺറൈസേഴ്‌സ് ഹൈദരാബാദിനുമായി 4 ഐപിഎൽ മത്സരങ്ങളിൽ കളിച്ച ഷെപ്പേർഡ്, 31 മത്സരങ്ങളുടെ ടി 20 ഐ റെക്കോർഡും 37.6 ശരാശരിയിലും 153.6 സ്‌ട്രൈക്ക് റേറ്റിലും 301 റൺസ് നേടിയിട്ടുണ്ട്.