അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യത്തെ സീസണിൽ ലേലം വിളിക്ക് നേതൃത്വം നൽകിയ റിച്ചാർഡ് മാഡ്‌ലി, തന്റെ സീസണിലെ ലേല സമയത്തെ അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഫെബ്രുവരി 20 , ഐപിഎൽ 2008 ൽ നടന്ന അന്നത്തെ ലേലത്തിൽ ഇതിഹാസ താരം എംഎസ് ധോണിയുടെ സേവനം സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) നടത്തിയ സേവനങ്ങളെയും അദ്ദേഹം സ്മരിച്ചു.

ധോണിയുടെ പേര് തൻ വിളിച്ചപ്പോൾ ലേലത്തിൽ പങ്കെടുത്ത എല്ലാ ഫ്രാഞ്ചൈസി പ്രതിനിധികളും ശ്രമിച്ചിരുന്നതായി മാഡ്‌ലി അനുസ്മരിച്ചു. എന്നിരുന്നാലും, സൂപ്പർ കിംഗ്‌സ് ധോണിക്കായി കൃത്യമായ പ്ലാനുമായിട്ടാണ് വന്നതെന്നും അതിനാൽ തന്നെയാണ് വലിയ വെല്ലുവിളികൾ മറികടന്ന് അദ്ദേഹത്തെ സ്വന്തമാക്കാൻ സാധിച്ചതെന്നും മാഡ്‌ലി പറഞ്ഞു.

‘അന്ന് യുഎസ് ഡോളറിൽ വ ഓപ്പണിംഗ് ബിഡ് 400,000 ആയിരുന്നു. പെട്ടെന്ന് തന്നെ എല്ലാ ടീമുകളും അദ്ദേഹത്തിനായി ശ്രമിച്ചു. എല്ലാ ഫ്രാഞ്ചൈസികളും അന്ന് ധോണിക്ക് വേണ്ടി ബിഡ് ചെയ്തു എന്നതാണ് നാടോടിക്കഥ. രാജസ്ഥാൻ റോയൽസ് വരെ ധോണിക്കായി ശ്രമിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം അവർ ഇതിനകം ഷെയ്ൻ വോണിനെ വാങ്ങിയിരുന്നു. എന്നാൽ ധോണിയുടെ പേര് വന്നതോടെ വാശിയേറിയ ലേലം വിളി തുടങ്ങി. ആർസിബി, മുംബൈ ടീമുകൾ ധോണിയിൽ താത്പര്യം കാണിച്ചു. പക്ഷേ, ചെന്നൈ നിശ്ചയദാർഢ്യത്താൽ തന്നെ തങ്ങളുടെ ദൗത്യത്തിൽ വിജയിച്ചു.” മാഡ്‌ലി പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ബിഡിങ് ആയിരുന്നു ധോണിക്കായി നടന്നതെന്നാണ് മാഡ്‌ലി പറഞ്ഞത്.