"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

2026 ഫിഫ ലോകകപ്പിന് വേണ്ടിയുള്ള മത്സരങ്ങൾക്ക് വേണ്ടി ബ്രസീൽ കരുത്തരായ ഉറുഗ്വായെ നേരിടുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:15നാണ് മത്സരം നടക്കുക. മികച്ച പ്രകടനമാണ് ഉറുഗ്വ ടൂർണമെന്റിൽ ഉടനീളം നടത്തുന്നത്. അത് കൊണ്ട് തന്നെ നാളത്തെ മത്സരത്തിൽ ആര് വിജയിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല.

ബ്രസീൽ ടീമിന് വേണ്ടി സൂപ്പർ താരം റാഫിഞ്ഞ മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ടീമിൽ മികച്ച പ്രകടനം നടത്തുന്ന മറ്റൊരു സൂപ്പർ താരമാണ് വിനീഷ്യസ് ജൂനിയർ. പക്ഷെ താരത്തിന്റെ പ്രകടനത്തിൽ ബ്രസീൽ പരിശീലകനും ടീം മാനേജ്‌മെന്റും അത്രയും തൃപ്തരല്ല. രണ്ട് പേരും ഒരേ സമയം ഫോമിൽ എത്തിയാൽ ടീമിന് അത് ഗുണകരമാണ് എന്നാണ് പരിശീലകന്റെ നിലപാട്. ഇതേക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ സംസാരിച്ചു.

ഡൊറിവാൽ ജൂനിയർ പറയുന്നത് ഇങ്ങനെ:

“വ്യക്തിഗതമായി താരങ്ങൾ കൂടുതൽ വളരുകയാണെങ്കിൽ അത് ടീമിനും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. ടീമിന് കൃത്യമായ ഒരു ടാക്റ്റിക്കൽ സ്ട്രക്ച്ചർ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ഈ താരങ്ങളെ കൂടുതൽ കംഫർട്ടബിൾ ആക്കണം”

ഡൊറിവാൽ ജൂനിയർ തുടർന്നു:

കോപ അമേരിക്കയിൽ ഞങ്ങൾക്ക് അതിന് സാധിച്ചില്ല. പക്ഷേ കുറച്ചു ട്രെയിനിങ് സെഷനുകൾ കൊണ്ട് മാത്രം ഞങ്ങൾ ഏറെ മെച്ചപ്പെട്ടു ഇപ്പോൾ തന്നെ ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു. വിനിയും റാഫിഞ്ഞയും വ്യക്തിഗതമായി വളർന്നു കഴിഞ്ഞാൽ അത് ടീമിനും വളർച്ച നൽകുന്ന കാര്യമാണ് “ ഡൊറിവാൽ ജൂനിയർ പറഞ്ഞു.