പാകിസ്ഥാൻ ഓസ്ട്രേലിയ ടീമുകൾക്ക് എതിരെ കളിച്ചത് അല്ല, അതാണ് എന്റെ ഏറ്റവും മികച്ച പ്രകടനം; മികച്ച ടി 20 ഇന്നിങ്സിനെക്കുറിച്ച് വിരാട് കോഹ്‌ലി

2014 ടി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ വിജയം സ്വന്തമാക്കാൻ സഹായിച്ചതിന് ശേഷം, വിരാട് കോഹ്‌ലി ആ ഇന്നിങ്സിലെ ഏറ്റവും ചെറിയ ഫോർമാറ്റിലെ തൻ്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്ന് ലേബൽ ചെയ്തു. 44 പന്തിൽ 72 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നിരുന്നു .

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 172 റൺസ് നേടി, ഫാഫ് ഡു പ്ലെസിസ് (58) ടോപ്പ് സ്‌കോററായി. രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റുകളുമായി എതിരാളികളെ തകർത്തു. മറുപടിയായി അജിങ്ക്യ രഹാനെയും (32), രോഹിത് ശർമയും (24) ഇന്ത്യക്ക് സ്ഥിരതയുള്ള തുടക്കം നൽകി. പതുക്കെ തുടങ്ങിയ ശേഷം പിന്നെ ട്രാക്കിൽ എത്തിയ കോഹ്‌ലി എതിരാളികളെ തകർത്തെറിഞ്ഞു. യുവരാജ് സിങ്ങുമായി (18) 56 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി കോഹ്‌ലി ടീമിനെ അപകടത്തിൽ നിന്ന് രക്ഷിച്ചു.

അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, എതിരാളികളുടെ മികച്ച ബൗളിംഗ് ആക്രമണവും കളിയുടെ പ്രാധാന്യവും ഈ ഇന്നിംഗ്‌സിനെ സവിശേഷമാക്കി. കോഹ്‌ലി പറഞ്ഞു:

“മത്സരത്തിൻ്റെ പ്രാധാന്യമനുസരിച്ച്, അതെ, ഇത് എൻ്റെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സാണെന്ന് നിങ്ങൾക്ക് പറയാം. വമ്പനടികൾക്ക് ബുദ്ധിമിട്ടുള്ള സമയത്ത് ചെറിയ ഷോട്ടുകളിലൂടെ കളിക്കേണ്ടതായി വന്നു. എതിർ ബോളര്മാരുടെ മികവ് കൂടി പരിഗണിക്കുമ്പോൾ അതാണ് ഏറ്റവും മികച്ച ഇന്നിംഗ്സ്’

രസകരമായ മറ്റൊരു കാര്യം, ഈ മത്സരത്തിലാണ് 19 ആം ഓവറിന്റെ അവസാന പന്തിൽ മനഃപൂർവം ഒരു ഡോട്ട് കളിച്ച് കോഹ്‌ലിയെ കൊണ്ട് 20 ആം ഓവറിലെ മനോഹര ഷോട്ടിലൂടെ ധോണി കളി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

Read more