വിരമിക്കൽ എപ്പോൾ സംഭവിക്കും, അതിനിർണായക അപ്ഡേറ്റ് നൽകി ജസ്പ്രീത് ബുംറ

2024ലെ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വിജയത്തിൽ ജസ്പ്രീത് ബുംറ നിർണായക പങ്കുവഹിച്ചു. ഫൈനലിൽ മാത്രമല്ല ടൂർണമെന്റ് മുഴുവൻ അതിഗംഭീര പ്രകടനമാണ് താരം ടൂർണമെന്റിൽ നടത്തിയത്. 4.17 എന്ന മികച്ച ഇക്കോണമിയിൽ എട്ട് കളികളിൽ നിന്ന് 15 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. മത്സരത്തിന് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ടി20 കരിയറിൽ നിന്ന് വിരമിക്കുകയും ചെയ്തു.

“ഇത് (വിരമിക്കൽ) വളരെ ദൂരെയാണ്. ഞാൻ ഇപ്പോൾ ആരംഭിച്ചതേ ഉള്ളു. ഞാൻ നന്നായി ചെയ്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. വിരമിക്കൽ ഇപ്പോൾ വളരെ അകലെയാണെന്ന് പ്രതീക്ഷിക്കുന്നു,” വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ അനുമോദന ചടങ്ങിനിടെ ബുംറ പറഞ്ഞു. .

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് ടീം ഇപ്പോൾ കടന്നുപോകുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഐസിസി ട്രോഫി വിജയം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ഇത്രയും നാളുകൾ ആയി അനുഭവിച്ച പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഒടുവിൽ അർഹിച്ച വിജയം തന്നെയാണ് ടി 20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യക്ക് കിട്ടിയത്. വമ്പൻ വിജയത്തിന് ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. 11 മണിയോടെ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു തിരിച്ച മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതുപരുപാടിയും ഉണ്ടായിരുന്നു. പരിപാടിക്കിടെയിൽ വെച്ച് വിരാട് കോഹ്‌ലി ഉൾപ്പടെ ഉള്ള ഇന്ത്യൻ താരങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

“എല്ലാവരെയും പോലെ ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞങ്ങൾ തോൽക്കും എന്ന്. അവസാന 5 ഓവർ ആയിരുന്നു മത്സരത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. അതിൽ രണ്ട് ഓവറുകൾ അദ്ദേഹം എറിഞ്ഞു കളി തിരികെ പിടിച്ചു തന്നു. അതൊരു അത്ഭുതമായി തോന്നി. വീണ്ടും വീണ്ടും അദ്ദേഹം അത് തന്നെ ആണ് ടീമിന് വേണ്ടി ചെയ്യുന്നതും. ജസ്പ്രീത് ബുമ്രയ്ക്ക് വലിയ കൈയടി കൊടുക്കാം.”

ഈ ടൂർണമെൻ്റിൽ ഞങ്ങളെ കളികളിലേക്ക് തിരികെ കൊണ്ടുവന്ന ഒരാളെ വീണ്ടും വീണ്ടും അഭിനന്ദിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അവൻ കഴിയുന്നിടത്തോളം കാലം ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജസ്പ്രീത് ബുംറയെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാക്കാനുള്ള നിവേദനത്തിൽ ഞാൻ ഒപ്പിടും. അദ്ദേഹം ഒരു തലമുറയിലെ ബോളറാണ്,” കോഹ്‌ലി കൂട്ടിച്ചേർത്തു.