ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനത്തെ പ്രശംസിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ഇങ്ങനെ പറഞ്ഞിരുന്നു – “വളരെയധികം കഴിവുള്ള ബോളറാണ് ബുംറ. കഴിവ് മാത്രമല്ല ആഴത്തിലുള്ള ബുദ്ധിയുമുണ്ട് അദ്ദേഹത്തിന്. ചിലർക്ക് ചിലപ്പോൾ നല്ല കഴിവുണ്ടാകാം, എന്നാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവർക്ക് ബുമ്രയെ പോലെ ആവാൻ കഴിയില്ല”- തമീം പറഞ്ഞ വാക്കുകൾ ആയിരുന്നു.
തമീം പറഞ്ഞത് പോലെ ലോകത്തിൽ ഒരുപാട് കഴിവുള്ള ബോളർമാർ ഉണ്ട്. എന്നാൽ ആ കഴിവുകൾ എല്ലാം കൂടി ചേർന്ന ഒരു മിശ്രണം, അതാണ് ബുംറ എന്ന ബോളർ. ഇന്ത്യ ഈ കാലഘട്ടത്തിൽ പല മിന്നും വിജയങ്ങൾ നേടിയപ്പോൾ എല്ലാം അതിന് പിന്നിൽ ഈ താരം വഹിച്ച പങ്ക് അത്രത്തോളം വലുതായിരുന്നു. ഏത് പന്ത് ഏത് ബാറ്റർക്ക് എറിഞ്ഞാൽ അയാൾ വീഴുമെന്ന് ഒരു കംപ്യൂട്ടർ പോലെ കൃത്യമായ കണക്കുകൂട്ടൽ ബുംറക്ക് ഉണ്ട്.
ചെപ്പോക്കിൽ രണ്ടാം ദിനം അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ മാറിയിരുന്നു . ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരേ നാല് വിക്കറ്റ് നേടിയതോടെയാണ് ബുംറ ഈ നാഴികക്കല്ല് പിന്നിട്ടത്. രണ്ടാം ടെസ്റ്റിലേക്ക് വന്നപ്പോഴും ബുംറ മികച്ച് നിന്നു. 6 വിക്കറ്റുകളാണ് താരം രണ്ട് ഇന്നിങ്‌സിലുമായി നേടിയത്. ഇതിൽ തന്നെ രണ്ടാം ഇന്നിങ്സിൽ മുഷ്ഫിഖുർ റഹീമിനെ വീഴ്ത്തിയ പന്തിനെയൊക്കെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. ശരിക്കുമൊരു സ്കിൽഫുൾ ബോളർക്ക് മാത്രം എറിയാൻ കഴിയുന്ന തരത്തിൽ ഉള്ള പന്ത് ആയിരുന്നു അത്.
ഈ പ്രകടനത്തിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് ചില സ്റ്റാറ്റുകൾ നോക്കാം:
അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കണക്കുകൾ
ടെസ്റ്റ് – 170 വിക്കറ്റ് (20.18 ശരാശരി)
ഏകദിനങ്ങൾ – 149 വിക്കറ്റുകൾ (4.59 ഇക്കോ)
ടി20- 89 വിക്കറ്റ് (6.27 ഇക്കോ)
2024ലെ ജസ്പ്രിത് ബുംറ:
– 14 ഇന്നിംഗ്സ്.
– 38 വിക്കറ്റ്.
– 14.42 ശരാശരി.
– 27.5 സ്ട്രൈക്ക് റേറ്റ്.
– 3.13 ഇക്കണോമി.
ആവറേജുകൾ നോക്കാം
– വെസ്റ്റ് ഇൻഡീസിൽ ശരാശരി 9.23.
– ഇന്ത്യയിൽ ശരാശരി 15.47.
– ദക്ഷിണാഫ്രിക്കയിൽ ശരാശരി 20.76.
– ഓസ്‌ട്രേലിയയിൽ ശരാശരി 21.25.
– ഇംഗ്ലണ്ടിൽ ശരാശരി 26.27.
ന്യൂസിലാൻഡിൽ – 31.66 ശരാശരി.
ഈ കണക്കുകളെ അവിശ്വസനിയം ഇന്നലത്തെ ഏത് വാക്കിൽ വിശേഷിപ്പിക്കും. എന്തായാലും പണ്ടൊരിക്കൽ ആരോ പറഞ്ഞത് പോലെ ” ഈ താരത്തെ കോട്ടൺ തുണി കൊണ്ട് സംരക്ഷിക്കാം” ഇവൻ ഇല്ലെങ്കിൽ ഇന്ന് ഇന്ത്യൻ ടീം ഇല്ല.