അശ്വിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി പ്രമുഖ പോണ്‍ സ്റ്റാര്‍; കത്തി സോഷ്യല്‍ മീഡിയ, സംഭവം ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ വീഡിയോയക്ക് കമന്റുമായി പോണ്‍ താരം ജോണി സിന്‍സ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നതിന് മുന്നോടിയായി സുഹൃത്തുക്കളുമായി അശ്വിന്‍ എടുത്ത പ്രിവ്യു വീഡിയോയ്ക്ക് താഴെയാണ് ജോണി സിന്‍സ് കമന്റുമായി എത്തിയത്.

അശ്വിനെ സ്‌നേഹിക്കുന്നവര്‍ കൈ ഉയര്‍ത്തൂ എന്നാണ് ജോണി സിന്‍സ് യൂട്യൂബ് വീഡിയോയക്ക് കമന്റിട്ടത്. ഇതോടെ ആരാധകര്‍ക്കും സംഭവം കൗതുകമായി. നിരവധി പേര്‍ ഇതിന് മറുകമന്റുമായി രംഗത്തെത്തി. പിന്നാലെ അശ്വിനും കമന്റുമായി എത്തി.

‘ഡേയ് നീയാ’ എന്നാണ് തമിഴ്‌നാട്ടുകാരനായ അശ്വിന്‍ മറുപടിയിട്ടത്. എന്തായാലും ജോണിയുടെ കമന്റും അശ്വിന്റെ മറുപടിയും സോഷ്യല്‍ മീഡിയയെയും ആരാധകരെയും ഇളക്കി മറച്ചിരിക്കുകയാണ്.

അടുത്ത മാസം ഒമ്പതിന് നാഗ്പൂരിലാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Read more