ഇന്ത്യയ്‌ക്ക് എതിരായ ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം പിന്മാറി

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡ കളിക്കില്ല. വര്‍ക്ക്‌ലോഡ് കണക്കിലെടുത്താണ് താരത്തിനു ബോര്‍ഡ് വിശ്രമം അനുവദിച്ചു. ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയെ ഏകദിന സ്‌ക്വാഡിലേക്കും ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഇന്ന് ബോളണ്ട് പാര്‍ക്കിലെ പാളില്‍ തുടക്കമാവും. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.

South Africa release pacer Kagiso Rabada ahead of ODI series against India due to high workload - Sports News

ആറാം നമ്പരില്‍ അരങ്ങേറ്റ കളിക്കാരന്‍ വെങ്കിടേഷ് അയ്യരെ പ്രതീക്ഷിക്കാം. ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ പരീക്ഷിച്ചേക്കും. ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമായിരിക്കും സ്പിന്‍ ബോളിംഗിനു ചുക്കാന്‍ പിടിക്കുക. ഒരു സ്പിന്നറുമായാല്‍ മുന്നോട്ടു പോയാല്‍ ശര്‍ദുല്‍ താക്കൂര്‍ ടീമിലിടം പിടിച്ചേക്കും.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് ടോസ്. മല്‍സരം രണ്ടു മണിക്ക് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മല്‍സരം തല്‍സമയം കാണാം.

ഇന്ത്യ സാദ്ധ്യതാ ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്/ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍/ ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍.