ഡൽഹി നായകൻ ഋഷഭ് പന്ത് ഫിറ്റ്നസ് കാര്യത്തിൽ കുറെ കൂടി ശ്രദ്ധിക്കണം എന്ന് പറയുകയാണ് ഷൊഹൈബ് അക്തർ. കരിയറിൽ ഉടനീളം താരം കേട്ട ഒരു ഉപദേശത്തെക്കുറിച്ച് തന്നെയാണ് അക്തർ ഓർമിപ്പിച്ചത്.
“റിഷഭ് പന്ത് തന്റെ ഫിറ്റ്‌നസിൽ ശ്രദ്ധിക്കേണ്ടതുണ്ട് . കൂടാതെ, അവൻ മികച്ച ദൃഢനിശ്ചയം കാണിക്കുകയും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. നിരവധി മത്സരങ്ങൾ കളിക്കുന്നതിനാൽ ക്രിക്കറ്റ് ജീവിതം വളരെ ചെറുതായിരിക്കുന്നു. അത് പരമാവധി ഏഴ്-എട്ട് അല്ലെങ്കിൽ 10 വർഷം ആകാം.”
“2013-ൽ വിരാട് കോഹ്‌ലി ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു. ഇപ്പോൾ ഉള്ള അവസ്ഥ കണ്ടില്ലേ. പന്ത് ഒരു അസാധാരണ പ്രതിഭയാണ്. അദ്ദേഹത്തിന് ചില മികച്ച അവസരങ്ങളുണ്ട്. ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു – ‘ദയവായി കഴിവ് നഷ്ടപ്പെടുത്തരുത്.’
ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ ഡൽഹിയുടെ എതിരാളികൾ. അതിനിടയിൽ നെറ്റ് ബൗളർക്ക് കോവിഡ് പിടിപെട്ടതിനാൽ ഡൽഹി ടീം ഐസൊലേഷനിലാണ് എന്ന വാർത്തകളും വരുന്നുണ്ട്.