കോഹ്‌ലിയുടെ അവസ്ഥ പന്തിന് വരരുത്, ഉപദേശവുമായി അക്തർ

ഡൽഹി നായകൻ ഋഷഭ് പന്ത് ഫിറ്റ്നസ് കാര്യത്തിൽ കുറെ കൂടി ശ്രദ്ധിക്കണം എന്ന് പറയുകയാണ് ഷൊഹൈബ് അക്തർ. കരിയറിൽ ഉടനീളം താരം കേട്ട ഒരു ഉപദേശത്തെക്കുറിച്ച് തന്നെയാണ് അക്തർ ഓർമിപ്പിച്ചത്.

“റിഷഭ് പന്ത് തന്റെ ഫിറ്റ്‌നസിൽ ശ്രദ്ധിക്കേണ്ടതുണ്ട് . കൂടാതെ, അവൻ മികച്ച ദൃഢനിശ്ചയം കാണിക്കുകയും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. നിരവധി മത്സരങ്ങൾ കളിക്കുന്നതിനാൽ ക്രിക്കറ്റ് ജീവിതം വളരെ ചെറുതായിരിക്കുന്നു. അത് പരമാവധി ഏഴ്-എട്ട് അല്ലെങ്കിൽ 10 വർഷം ആകാം.”

“2013-ൽ വിരാട് കോഹ്‌ലി ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു. ഇപ്പോൾ ഉള്ള അവസ്ഥ കണ്ടില്ലേ. പന്ത് ഒരു അസാധാരണ പ്രതിഭയാണ്. അദ്ദേഹത്തിന് ചില മികച്ച അവസരങ്ങളുണ്ട്. ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു – ‘ദയവായി കഴിവ് നഷ്ടപ്പെടുത്തരുത്.’

Read more

ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ ഡൽഹിയുടെ എതിരാളികൾ. അതിനിടയിൽ നെറ്റ് ബൗളർക്ക് കോവിഡ് പിടിപെട്ടതിനാൽ ഡൽഹി ടീം ഐസൊലേഷനിലാണ് എന്ന വാർത്തകളും വരുന്നുണ്ട്.