കോഹ്‌ലിയുടെ രീതി അങ്ങനെയാണ്, ഞാൻ കൂളാകാനാണ് അങ്ങനെ ചെയ്തത്

സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കിയ താരത്തിന്റെ മികവ് മാത്രമാണ് ബാറ്റിംഗിൽ മുംബൈക്ക് എടുത്ത് പറയാൻ ഉള്ളത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്‍റെ സവിശേഷതകളാണ്. 2020 പ്രീമിയർ ലീഗ് സീസണിൽ സൂര്യകുമാറും – കോഹ്‌ലിയും ഉൾപ്പെട്ട ഒരു സംഭവം ആരും മറക്കാനിടയില്ല. സൂര്യ തകർത്തടിച്ച് ബാറ്റ് ചെയ്യുന്ന സമയത്ത് സ്ലെഡ്ജ് ചെയ്യാൻ കോഹ്ലി വന്നതും തുടർന്ന് ഇരുവരും തമ്മിൽ ദേഷ്യത്തിൽ ഉള്ള നോട്ടവും ഒകെ. ഇപ്പോഴിതാ ആ സംഭവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ പറഞ്ഞിരിക്കുകയാണ് സൂര്യകുമാർ.

“ഗ്രൗണ്ടിൽ കോഹ്‌ലിയുടെ ഊർജം എപ്പോഴും മറ്റൊരു തലത്തിലാണ്. ഇരു ടീമുകൾക്കും ജയം അതിനിർണായകമായിരുന്നു ആ കാളി . അതിനാൽ അദ്ദേഹത്തിന്റെ സ്ലെഡ്ജിംഗും മറ്റൊരു തലത്തിലായിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘എനിക്ക് എന്തൊക്കെ ഈ ഗെയിം ജയിക്കണം. അതിനാൽ തന്നെ ആ നോട്ടം ഞാൻ കൂൾ ആകാൻ നോക്കിയതാണ്, പക്ഷെ ഉള്ളിൽ ഭയമായിരുന്നു”.

“അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വന്നു, ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘ഭായ്, പെയർ പദ് രഹാ ഹു തേരേ. കുച്ച് ബോൾനാ നഹി! (ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒന്നും സംസാരിക്കരുത്) ഇതും കടന്നുപോകും.’ ഭാഗ്യവശാൽ എന്റെ ബാറ്റ് താഴെ വീണു, അത് അവിടെ കഴിഞ്ഞു , പിന്നെ കളി മുഴുവൻ ഞാൻ കൊഹ്‌ലിയെ നോക്കാതെ തല താഴ്ത്തി ബാറ്റിംഗ് തുടർന്നു.

പ്രീമിയർ ലീഗ് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ആ സംഭവത്തിൽ ഒടുവിലെ വിജയം സൂര്യക്ക് തന്നെയായിരുന്നു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര