സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കിയ താരത്തിന്റെ മികവ് മാത്രമാണ് ബാറ്റിംഗിൽ മുംബൈക്ക് എടുത്ത് പറയാൻ ഉള്ളത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്റെ സവിശേഷതകളാണ്. 2020 പ്രീമിയർ ലീഗ് സീസണിൽ സൂര്യകുമാറും – കോഹ്ലിയും ഉൾപ്പെട്ട ഒരു സംഭവം ആരും മറക്കാനിടയില്ല. സൂര്യ തകർത്തടിച്ച് ബാറ്റ് ചെയ്യുന്ന സമയത്ത് സ്ലെഡ്ജ് ചെയ്യാൻ കോഹ്ലി വന്നതും തുടർന്ന് ഇരുവരും തമ്മിൽ ദേഷ്യത്തിൽ ഉള്ള നോട്ടവും ഒകെ. ഇപ്പോഴിതാ ആ സംഭവുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തൽ പറഞ്ഞിരിക്കുകയാണ് സൂര്യകുമാർ.
“ഗ്രൗണ്ടിൽ കോഹ്ലിയുടെ ഊർജം എപ്പോഴും മറ്റൊരു തലത്തിലാണ്. ഇരു ടീമുകൾക്കും ജയം അതിനിർണായകമായിരുന്നു ആ കാളി . അതിനാൽ അദ്ദേഹത്തിന്റെ സ്ലെഡ്ജിംഗും മറ്റൊരു തലത്തിലായിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘എനിക്ക് എന്തൊക്കെ ഈ ഗെയിം ജയിക്കണം. അതിനാൽ തന്നെ ആ നോട്ടം ഞാൻ കൂൾ ആകാൻ നോക്കിയതാണ്, പക്ഷെ ഉള്ളിൽ ഭയമായിരുന്നു”.
“അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വന്നു, ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘ഭായ്, പെയർ പദ് രഹാ ഹു തേരേ. കുച്ച് ബോൾനാ നഹി! (ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒന്നും സംസാരിക്കരുത്) ഇതും കടന്നുപോകും.’ ഭാഗ്യവശാൽ എന്റെ ബാറ്റ് താഴെ വീണു, അത് അവിടെ കഴിഞ്ഞു , പിന്നെ കളി മുഴുവൻ ഞാൻ കൊഹ്ലിയെ നോക്കാതെ തല താഴ്ത്തി ബാറ്റിംഗ് തുടർന്നു.
പ്രീമിയർ ലീഗ് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ആ സംഭവത്തിൽ ഒടുവിലെ വിജയം സൂര്യക്ക് തന്നെയായിരുന്നു.
That stare, that damned stare 👀🔥
and clearly Suryakumar Yadav won it. You don't get to see any player especially an Indian giving it back to Kohli. Absolutely loved the confidence and cold aggression in that stare 🔥#RCBvsMI #MIvsRCB pic.twitter.com/0Jy9BqHgeG— Adarsh (@BeingAdarshhh) October 28, 2020
Read more