എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ കോഹ്ലി ആ ചിലവ് വഹിക്കണം, കോഹ്‌ലിയുടെ അവസ്ഥയിൽ സങ്കടപെട്ടും ട്രോളിയും ആരാധകർ

ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സ് ബാറ്റർമാർ പടുത്തുയർത്തിയ റൺമല താണ്ടാൻ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരുന്നില്ല . 210 റൺസ് ലക്ഷ്യം തേടിയുള്ള യാത്ര ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു. 22 പന്തിൽ 35 റൺസ് നേടിയ മാക്‌സ് വെല്ലാണ് ടീമിനായി പൊരുതിയത്. ഓപ്പണർമാരായ മുൻക്യാപ്റ്റൻ വിരാട് കോഹ്‌ലി 20 റൺസും ഫാഫ് ഡു പ്ലെസിസ് 10 റൺസും നേടി പുറത്തായി. പ്ലേ ഓഫ് സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല എങ്കിലും തോൽവി വലിയ തിരിച്ചടിയാകും ബാംഗ്ലൂരിന് എന്നുറപ്പാണ്.

ഇന്നലത്തെ ബാംഗ്ലൂരിന്റെ തോൽവിയെക്കാൾ ആരാധകരെ നിരാശപെടുത്തിയത് വിരാട് കോഹ്‌ലിയുടെ തുടരുന്ന മോശം ഫൊഎം തന്നെയാണ്. ഇന്നലെവ നന്നായി തുടങ്ങിയ കോഹ്ലി ടച്ചിൽ ആണെന്ന് തോന്നിച്ചെങ്കിലും പഴയ പല്ലവി തുടർന്ന് പുറത്തായി. ഇതോടെ സോഷ്യൽ മീഡിയയിലെ താരം പതിവുപോലെ കോഹ്ലിയായി.

കോഹ്‌ലിയുടെ ഭാഗ്യക്കേട് കണ്ടപ്പോൾ ആണ് നമ്മൾ ഒകെ എത്ര ഭാഗ്യഭവാന്മാർ ആണെന്ന് വിചാരിക്കേണ്ടത്, കോഹ്‌ലിക്ക് ഇനി ഐ.പി.എൽ ട്രോഫിയിൽ തൊടാൻ ഉള്ള വഴി 2028 ൽ ബിസിസിഐ പ്രസിഡന്റ് ആകണം എന്നിട് ഋതുരാജിന് ട്രോഫി കൊടുക്കാം ഇങ്ങനെ പോകുന്നു കമെന്റുകൾ.

കോഹ്‌ലിയുടെ ഈ മോശം ഫോമിൽ , മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഉൾപ്പെടെ നിരവധി വിദഗ്ധർ പ്രീമിയർ താരത്തോട് വിശ്രമം എടുക്കാൻ ആവശ്യപ്പെട്ടിരുന്നു , ഇപ്പോൾ എം‌എസ്‌കെ പ്രസാദും സമാനമായ രീതിയിൽ ആവശ്യങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

“വിരാട് കാര്യമായ ഇടവേള എടുക്കണമെന്നും ഏഷ്യാ കപ്പിന് മുമ്പ് അദ്ദേഹം ഫ്രഷ് ആയി തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നു.”