'കോഹ്‌ലി ഇപ്പോഴും എന്നേക്കാള്‍ താഴെ'; പരിഹസിച്ച് സുനില്‍ ഗവാസ്കര്‍

ടി20 ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പരിഹസിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഓസ്ട്രേലിയയില്‍ തനിക്കുള്ളതും കോഹ്‌ലിക്ക് ഇല്ലാത്തതുമായ റെക്കോഡ് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറുടെ പരിഹാസം.

വ്യക്തിപരമായ നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഓസ്ട്രേലിയയിലെ എല്ലാ വേദിയിലും സെഞ്ച്വറി നേടുന്ന താരമാകാനുള്ള അവസരം വിരാട് കോഹ്‌ലിക്ക് മുന്നിലുണ്ട്. നിലവില്‍ അവന് ഗാബയില്‍ സെഞ്ച്വറിയില്ല. അവന്‍ ഗാബയില്‍ സെഞ്ച്വറി നേടിയാല്‍ മാത്രമെ എനിക്കും അലെസ്റ്റര്‍ കുക്കിനും ഒപ്പമെത്താനാവു- ഗവാസ്‌ക്കര്‍ പറഞ്ഞു.

കോഹ്‌ലിക്ക് ഓസ്ട്രേലിയയില്‍ മികച്ച റെക്കോഡാണുള്ളത്. ഇവിടെ ഗവാസ്‌ക്കറിനെക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി കോഹ്‌ലിക്കുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഓസ്ട്രേലിയയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള ഇന്ത്യക്കാരനെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ കോഹ്‌ലിക്ക് സാധിക്കും.

ആറ് സെഞ്ച്വറികളാണ് ഓസ്ട്രേലിയയില്‍ ടെസ്റ്റില്‍ കോഹ്‌ലി നേടിയത്. മൂന്ന് സെഞ്ച്വറി അഡ്ലെയ്ഡിലും രണ്ട് സെഞ്ച്വറി പെര്‍ത്തിലും ഓരോ സെഞ്ച്വറി വീതം സിഡ്നിയിലും മെല്‍ബണിലുമാണ് കോഹ്‌ലി നേടിയത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ