സഞ്ജു സാംസണിന് പണി കിട്ടും എന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു ഇതിഹാസ താരം ഷെയ്ൻ വോൺ; സംഭവം ഇങ്ങനെ

​ഇന്ത്യയുടെ ഏറ്റവും കഴിവുള്ള വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. എന്നാൽ ടീമിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന താരവും അദ്ദേഹമാണ്. ഏകദിന ലോകകപ്പ് വരുമ്പോൾ ടി-20 സ്‌ക്വാഡിലും, ടി-20 ലോകകപ്പ് വരുമ്പോൾ ഏകദിന സ്‌ക്വാഡിലും ഇട്ട് ബിസിസിഐ പരീക്ഷിക്കുന്ന താരമാണ് സഞ്ജു.

എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയത് കൊണ്ട് അദ്ദേഹം ടി-20 ലോകകപ്പ് സ്‌ക്വാഡിൽ സ്ഥാനം പിടിച്ചിരുന്നു. പക്ഷെ താരം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. സൗഹൃദ മത്സരത്തിൽ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. ആ കളിയിൽ പന്ത് മികച്ച പ്രകടനം നടത്തിയത് കൊണ്ട് സഞ്ജുവിന് അവസരം ലഭിച്ചില്ല. പക്ഷെ കപ്പ് നേടിയതിൽ പങ്കാളി അകാൻ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ പണ്ട് മുതലുള്ള താരത്തിന്റെ തഴയലിനെ പറ്റി അന്തരിച്ച മുൻ ഓസ്‌ട്രേലിയൻ ഇതിഹാസമായ ഷെയ്ൻ വോൺ സംസാരിച്ചിരുന്നു.

ഷെയ്ൻ വോൺ പറഞ്ഞിരുന്നത് ഇങ്ങനെ:

“സഞ്ജു സാംസൺ എന്തൊരു മികച്ച പ്ലയെർ ആണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കഴിവുള്ള താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയ്ക്ക് വേണ്ടി മൂന്നു ഫോർമാറ്റിലും അദ്ദേഹത്തിന് മികവ് തെളിയിക്കാൻ സാധിക്കും. പക്ഷെ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം കിട്ടാത്തത് എന്നെ അത്ഭുതപെടുത്തുന്നു” ഷെയിൻ വോൺ പറഞ്ഞു.

ഐപിഎൽ ആദ്യ സീസണിലെ ട്രോഫി ഉയർത്തിയത് രാജസ്ഥാൻ റോയൽസ് ആയിരുന്നു. അന്നത്തെ ക്യാപ്റ്റൻ ആയിരുന്നു ഷെയ്ൻ വോൺ.
2022 മാർച്ച് 4 ആം തിയതി ആയിരുന്നു വോൺ അന്തരിച്ചത്. അതിന് ശേഷം രാജസ്ഥാൻ ഇത്രയും മികച്ച ലെവലിലേക്ക് ഉയർന്നത് സഞ്ജു സാംസണിന്റെ കീഴിൽ കളിച്ചപ്പോൾ ആയിരുന്നു. ഈ വർഷം നായക സ്ഥാനത്ത് നിന്ന് സഞ്ജു സാംസൺ മാറി നിന്നേക്കും എന്നാണ് രാജസ്ഥാൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ഔദ്യോഗീകമായ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍