ഇന്ത്യയുടെ ഏറ്റവും കഴിവുള്ള വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. എന്നാൽ ടീമിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന താരവും അദ്ദേഹമാണ്. ഏകദിന ലോകകപ്പ് വരുമ്പോൾ ടി-20 സ്ക്വാഡിലും, ടി-20 ലോകകപ്പ് വരുമ്പോൾ ഏകദിന സ്ക്വാഡിലും ഇട്ട് ബിസിസിഐ പരീക്ഷിക്കുന്ന താരമാണ് സഞ്ജു.
എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയത് കൊണ്ട് അദ്ദേഹം ടി-20 ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം പിടിച്ചിരുന്നു. പക്ഷെ താരം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. സൗഹൃദ മത്സരത്തിൽ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. ആ കളിയിൽ പന്ത് മികച്ച പ്രകടനം നടത്തിയത് കൊണ്ട് സഞ്ജുവിന് അവസരം ലഭിച്ചില്ല. പക്ഷെ കപ്പ് നേടിയതിൽ പങ്കാളി അകാൻ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ പണ്ട് മുതലുള്ള താരത്തിന്റെ തഴയലിനെ പറ്റി അന്തരിച്ച മുൻ ഓസ്ട്രേലിയൻ ഇതിഹാസമായ ഷെയ്ൻ വോൺ സംസാരിച്ചിരുന്നു.
ഷെയ്ൻ വോൺ പറഞ്ഞിരുന്നത് ഇങ്ങനെ:
“സഞ്ജു സാംസൺ എന്തൊരു മികച്ച പ്ലയെർ ആണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കഴിവുള്ള താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയ്ക്ക് വേണ്ടി മൂന്നു ഫോർമാറ്റിലും അദ്ദേഹത്തിന് മികവ് തെളിയിക്കാൻ സാധിക്കും. പക്ഷെ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം കിട്ടാത്തത് എന്നെ അത്ഭുതപെടുത്തുന്നു” ഷെയിൻ വോൺ പറഞ്ഞു.
ഐപിഎൽ ആദ്യ സീസണിലെ ട്രോഫി ഉയർത്തിയത് രാജസ്ഥാൻ റോയൽസ് ആയിരുന്നു. അന്നത്തെ ക്യാപ്റ്റൻ ആയിരുന്നു ഷെയ്ൻ വോൺ.
2022 മാർച്ച് 4 ആം തിയതി ആയിരുന്നു വോൺ അന്തരിച്ചത്. അതിന് ശേഷം രാജസ്ഥാൻ ഇത്രയും മികച്ച ലെവലിലേക്ക് ഉയർന്നത് സഞ്ജു സാംസണിന്റെ കീഴിൽ കളിച്ചപ്പോൾ ആയിരുന്നു. ഈ വർഷം നായക സ്ഥാനത്ത് നിന്ന് സഞ്ജു സാംസൺ മാറി നിന്നേക്കും എന്നാണ് രാജസ്ഥാൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ഔദ്യോഗീകമായ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.