ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിരവധി സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കളിച്ച സുരേഷ് റെയ്‌ന, ഐപിഎൽ 2025 ൽ എംഎസ് ധോണി ചെന്നൈ ജേഴ്സിയിൽ മത്സരിക്കുന്നത് താൻ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ്. പരിക്കിന്റെ ബുദ്ധിമുട്ടിനെ തുടർന്നും പുതിയ താരങ്ങൾക്ക് ധോണി ലീഗ് വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ട്. തൻ്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് പുതിയ നിലനിർത്തൽ നിയമങ്ങൾക്കായി കാത്തിരിക്കുമെന്ന് താരം പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് സീസണുകളായി പരിക്കിൻ്റെ പിടിയിലാണ് ധോണി. അതിനിടെ, ലീഗിൻ്റെ പതിനേഴാം സീസണിൽ ബാറ്റിംഗിൽ ധോണി മികച്ച പ്രകടനം നടത്തിയെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ധോണിയുടെ സാന്നിധ്യം ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനും സഹായകമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി.
“മുൻ സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് എംഎസ് ധോണി ഐപിഎൽ 2025 ൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. റുതുരാജ് ഗെയ്‌ക്‌വാദിന് മറ്റൊരു സീസണിലേക്ക് മാർഗനിർദേശം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, കാരണം അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി പല മത്സരങ്ങളിലും മികച്ച നിലവാരം പുലർത്തിയിരുന്നില്ല.
“ആർസിബിക്കെതിരായ തോൽവിയിൽ ഋതുരാജ് നായകൻ എന്ന നിലയിൽ തളരുന്നത് നമ്മൾ കണ്ടു. അതിനാൽ ധോണി ഒരു സീസണിൽ കൂടി കളിക്കട്ടെ ”സുരേഷ് റെയ്‌ന സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.
ഐപിഎൽ 2024 ആരംഭിക്കുന്നതിന് മുമ്പ് ധോണി ക്യാപ്റ്റൻ്റെ ആംബാൻഡ് റുതുരാജ് ഗെയ്‌ക്‌വാസിന് കൈമാറിയിരുന്നു. അഞ്ച് തവണ ചാമ്പ്യൻമാർ പ്ലേ ഓഫിൽ എത്തുന്നതിൽ പരാജയപ്പെട്ടു, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ടൂര്ണമെന്റിലാകെ 73 പന്തിൽ 161 റൺസാണ് ധോനി നേടിയത്.