വിക്കറ്റ് എടുത്തതിന് പിന്നാലെ പന്തിന് നേരെ മഹ്മൂദിൻ്റെ രൂക്ഷ പരിഹാസം, വ്യക്തമായി ഒപ്പിയെടുത്ത് സ്റ്റമ്പ് മൈക്ക്; വീഡിയോ വൈറൽ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദിൻ്റെ ഭാഗത്ത് നിന്ന് തകർപ്പൻ പ്രകടനമാണ് ഉണ്ടായത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവരുൾപ്പെടെ എല്ലാ ബിഗ് ഫിഷുകളും താരത്തിന് ഇരയായി മടങ്ങി.

ചെന്നൈയിൽ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിൽ മൂടികെറ്റിയ അന്തരീക്ഷം താരം മുതലാക്കുക ആയിരുന്നു. ആതിഥേയർ 34/3 എന്ന നിലയിൽ തകരുമ്പോൾ പന്തും (39) യശസ്വി ജയ്‌സ്വാളും (56) കൈകോർത്ത് എംഎ ചിദംബരം സ്റ്റേഡിയത്തിലെ അപകടകരമായ അവസ്ഥയിൽ നിന്ന് അവരെ കരകയറ്റി.

ഹസൻ മഹ്മൂദിൻ്റെ അതിശയകരമായ പ്രകടനം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ നൽകി, അവയിലൊന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവിടെ പന്തിനെ കെണിയിൽ വീഴ്ത്താനുള്ള ബംഗ്ലാദേശ് പ്ലാനുകൾ വിജയിക്കുകയും ചെയ്തു.

ഹസൻ മഹ്മൂദിനെ നേരിട്ടപ്പോൾ തുടക്കത്തിൽ ജാഗരൂഗനായിരുന്ന പന്ത് മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോൾ ആയിരുന്നു ഒരു ലൂസ് ഷോട്ടിലൂടെ കീപ്പർ ക്യാച്ച് ആയി താരം മടങ്ങിയത്. ശരിക്കും ആ ലൂസ് ഷോട്ടിലേക്ക് പന്തിനെ യുവ ബോളർ നയിക്കുക ആയിരുന്നു എന്ന് പറയാം.

പന്ത് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നിരാശയോടെ തല കുലുക്കിയപ്പോൾ അദ്ദേഹത്തിൻ്റെ ദേഷ്യം വ്യക്തമായിരുന്നു. മറുവശത്ത്, 52 പന്തിൽ 39 റൺസ് നേടിയ ശേഷം നടക്കുമ്പോൾ ഋഷഭ് പന്തും ബാറ്റ് കൊണ്ട് ഗ്രൗണ്ടിൽ തട്ടി തന്റെ രോഷം അങ്ങോട്ട് തീർത്തു.

ഋഷഭ് പന്ത് ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ, ഹസൻ മഹമൂദും അദ്ദേഹത്തിൻ്റെ ബംഗ്ലാദേശ് ടീമംഗങ്ങളും ബംഗ്ലാദേശിനെ പരിഹസിച്ചു, “അല്ലാഹ് ജബ് ഭി ദേതാ ഛപ്പർ ഫാദ് ​​കെ ദേതാ ഹേ. (ദൈവം നൽകുമ്പോൾ, അവൻ സമൃദ്ധമായി നൽകുന്നു.)

എന്തായാലും ബംഗ്ലാദേശ് ബാറ്റിംഗ് സമയത്ത് പന്ത് കൊടുക്കുന്ന മറുപടികൾക്കായി കാത്തിരിക്കാം.