കളിക്കളത്തില്‍ നിന്നും വന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം മിന്നുകെട്ടി, വധു തെന്നിന്ത്യന്‍ നടി

ഇന്ത്യന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡ്യ വിവാഹിതനായി. തെന്നിന്ത്യന്‍ ചലച്ചിത്ര താരം അഷ്‌റിത ഷെട്ടിയാണ് വധു. മുംബൈയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. തമിഴ് സിനിമയായ ഉദയം എന്‍എച്ച്4, ഇന്ദ്രജിത് എന്നീ സിനിമകളില്‍ അഷ്‌റിത അഭിനയിച്ചിട്ടുണ്ട്. 2018- ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ “നാന്‍ താന്‍ ശിവ”യിലാണ് അവസാനം അഭിനയിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു മനീഷ് പാണ്ഡെ. ടീമംഗത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മനീഷ് ക്യാപ്റ്റനായ കര്‍ണാടക ടീം തമിഴ്‌നാടിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. ഇതിന് ശേഷമാണ് താരം വരനായി വിവാഹ പന്തലിലെത്തിയത്. മത്സരത്തില്‍ മനീഷ് അര്‍ദ്ധ സെഞ്ച്വറി നേടി. 45 ബോളില്‍നിന്നും 60 റണ്‍സാണ് മനീഷിന്റെ സമ്പാദ്യം.

വരാനിരിക്കുന്ന വിന്‍ഡീസിനെതിരെയുളള ടി20 പരമ്പരയ്ക്കുളള ടീമില്‍ മനീഷ് പാണ്ഡെയും ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ ആദ്യമത്സരം.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി