ഐസിസിയും ഇന്ത്യയും തമ്മിൽ നടന്നത് ഒത്തുകളി, ഗുരുതര ആരോപണവുമായി മൈക്കൽ വോൺ

2024ലെ ഐസിസി ടി20 ലോകകപ്പിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ത്യയെ ജയിപ്പിക്കാൻ വേണ്ടി നടത്തുന്ന ഒരു ടൂർണമെന്റ് ആണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ആരോപിച്ചു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യയും ജോസ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ടീമും തമ്മിലായിരുന്നു ആദ്യ സെമി ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യക്ക് യോജിച്ച വിധത്തിൽ അപെക്സ് ബോഡി ഷെഡ്യൂൾ തയ്യാറാക്കി.

ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ആദ്യ നോക്കൗട്ട് മത്സരം പകൽ-രാത്രി മത്സരമായിരുന്നു. മറുവശത്ത്, ഇന്ത്യ ടൂർണമെൻ്റിൽ ഒരു ഡേ-നൈറ്റ് മത്സരം പോലും കളിച്ചിട്ടില്ല. എക്‌സിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ “തീർച്ചയായും ഈ സെമി( സൗത്താഫ്രിക്ക- അഫ്ഗാനിസ്ഥാൻ) ഗയാനയായിരിക്കണമായിരുന്നു .. എന്നാൽ മുഴുവൻ പരിപാടിയും ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളതിനാൽ ഇത് മറ്റുള്ളവരോട് വളരെ അനീതിയാണ ഐസിസി കാണിക്കുന്നത്” അദ്ദേഹം എഴുതി.

ലോകകപ്പിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ അവർ അയർലൻഡ്, പാകിസ്ഥാൻ, യുഎസ്എ എന്നിവരെ പരാജയപ്പെടുത്തി. കാനഡയ്‌ക്കെതിരായ ടീം ഇന്ത്യയുടെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ തോൽപ്പിച്ചാണ് രോഹിത് ശർമ്മയുടെ ടീം സെമിഫൈനലിന് യോഗ്യത നേടിയത്.

സ്കോട്ട്ലൻഡിനെതിരായ ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും നമീബിയയെയും ഒമാനെയും മറികടന്ന് സൂപ്പർ 8 സ്റ്റേജിൽ സ്ഥാനം പിടിക്കാൻ അവർക്ക് കഴിഞ്ഞു. ശേഷം സൗത്താഫ്രിക്കയോട് തോറ്റെങ്കിലും വെസ്റ്റ് ഇൻഡീസ്, അമേരിക്ക ടീമുകളെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് സെമിയിൽ എത്തുക ആയിരുന്നു.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്