മിഥാലി രാജ് വിരമിച്ചു, പാഡ് അഴിക്കുന്നത് ഇതിഹാസം

വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ലേഡി ടെണ്ടുൽക്കർ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരവും ഏറ്റവും കൂടുതൽ കാലം ഏകദിന റാങ്കിങ്ങിൽ ഒന്നാമത് തുടർന്ന താരവും , വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരവുമാണ് മിഥാലി രാജ്.

39 കാരിയായ മിതാലി ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

എന്നെ ആരും ലേഡി ടെൻണ്ടുൽക്കർ എന്ന് വിളിക്കരുത്, ഞാൻ മിഥാലിയാണ്. എന്നെ അങ്ങനെ വിളിച്ചാൽ മതിയെന്നാണ് താരം പറഞ്ഞത്. പുരുഷ മേധാവിത്വം ഉള്ള ക്രിക്കറ്റിൽ താൻ ഉൾപ്പടെയുള്ള വനിതാ താരങ്ങൾക്കും സ്വന്തമായിട്ടൊരു മേൽവിലാസം വേണമെന്നാണ് മിഥാലി ആഗ്രഹിച്ചത്. അവർ ആഗ്രഹിച്ച പോലെ തന്നെ സംഭവിച്ചു, ലേഡി ടെൻണ്ടുൽക്കർ എന്ന് പറയുന്നതിന് പകരം അവർ സ്വയം ഒരു ബ്രാൻഡായി.

” എല്ലാ യാത്രയും പോലെ ഈ യാത്രയും ഒരു ദിവസം അവസാനിക്കണം.ഇന്ന് ഞാൻ അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ദിവസമാണ്. എപ്പോഴൊക്കെ ക്രീസിൽ വന്നോ അപ്പോഴൊക്കെ ഏറ്റവും മികച്ചത് കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ജേഴ്സിയിൽ രാജ്യത്തെ പ്രതിനിധികരിച്ച് കളിയ്ക്കാൻ സാധിച്ചത് എന്റെ ഓർമയിൽ ഉണ്ടാകും. എനിക്ക് വിരമിക്കാൻ ഇതാണ് പറ്റിയ സമയം, ഞാൻ ടീമിനെ ഏൽപ്പിക്കുന്നത് ശക്തമായ യുവനിരയുടെ കരങ്ങളിലാണ്. ബിസിസിക്കും സെക്രട്ടറി ജയ് ഷാക്കും ഞാൻ നന്ദി പറയുന്നു. ക്രിക്കറ്റ് താരമെന്ന നിലയിൽ എന്റെ യാത്ര അവസാനിച്ചെങ്കിലും വനിതാ ക്രിക്കറ്റിന് എന്നും സംഭാവന നൽകി മറ്റൊരു റോളിൽ ഞാൻ ഉണ്ടാകും. എന്റെ എല്ലാ ആരാധകർക്കും നന്ദി.”

ഇതായിരുന്നു വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസക്ത ഭാഗം. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളുമായി 10000 റൺസിലധികം നേടാൻ താരത്തിനായിട്ടുണ്ട്.

Latest Stories

MI UPDATES: രോഹിത് ശര്‍മ്മ പുറത്തേക്കോ, താരത്തിന് സംഭവിച്ചത്‌, മുംബൈക്ക് തിരിച്ചടിയാവുമോ. ഹിറ്റ്മാന്റെ ഫിറ്റ്‌നസിനെ കുറിച്ച് കോച്ച് പറഞ്ഞത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം; രണ്ടാം ദിനവും അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്, യൂറോപ്യൻ ഓഹരി വിപണികളും ഏഷ്യൻ വിപണികളും തകർച്ചയിൽ

IPL 2025: നിങ്ങളുടെ പേര് മാറ്റി പന്തിന്റെ പിആർ വാസ്‌ക്കർ എന്നാക്കുന്നത് നല്ലതായിരിക്കും, വീണ്ടും ഋഷഭിനെ ന്യായീകരിച്ച് ഇതിഹാസം ; പറഞ്ഞത് ഇങ്ങനെ

'മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട്.. മനുഷ്യരെ തമ്മിലടിപ്പിച്ച് പണമുണ്ടാക്കുന്നു'

'ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കാൻ എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാമെന്നാണ്'; വിമർശിച്ച് എകെ ബാലൻ

മലപ്പുറത്ത് അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയില്ല; സ്വതന്ത്ര വായുപോലും ലഭിക്കുന്നില്ല; എല്ലാം ചിലര്‍ സ്വന്തമാക്കുന്നു; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

MI VS LSG: വെടിക്കെട്ട് ബാറ്ററുടെ പുറത്താവലിന് പിന്നില്‍ രോഹിതിന്റെ കാഞ്ഞബുദ്ധി, ഹാര്‍ദിക്ക് പറഞ്ഞപ്പടി അനുസരിച്ചു, ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം

'വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക്'; ലേഖനം മുക്കി ആർഎസ്എസ് വാരിക

പൃഥ്വിരാജിനും പണി കിട്ടി, 'എമ്പുരാന്‍' വെട്ടികൂട്ടിയാലും വെറുതെ വിടില്ല; നടന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ