വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ലേഡി ടെണ്ടുൽക്കർ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരവും ഏറ്റവും കൂടുതൽ കാലം ഏകദിന റാങ്കിങ്ങിൽ ഒന്നാമത് തുടർന്ന താരവും , വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരവുമാണ് മിഥാലി രാജ്.
39 കാരിയായ മിതാലി ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.
എന്നെ ആരും ലേഡി ടെൻണ്ടുൽക്കർ എന്ന് വിളിക്കരുത്, ഞാൻ മിഥാലിയാണ്. എന്നെ അങ്ങനെ വിളിച്ചാൽ മതിയെന്നാണ് താരം പറഞ്ഞത്. പുരുഷ മേധാവിത്വം ഉള്ള ക്രിക്കറ്റിൽ താൻ ഉൾപ്പടെയുള്ള വനിതാ താരങ്ങൾക്കും സ്വന്തമായിട്ടൊരു മേൽവിലാസം വേണമെന്നാണ് മിഥാലി ആഗ്രഹിച്ചത്. അവർ ആഗ്രഹിച്ച പോലെ തന്നെ സംഭവിച്ചു, ലേഡി ടെൻണ്ടുൽക്കർ എന്ന് പറയുന്നതിന് പകരം അവർ സ്വയം ഒരു ബ്രാൻഡായി.
” എല്ലാ യാത്രയും പോലെ ഈ യാത്രയും ഒരു ദിവസം അവസാനിക്കണം.ഇന്ന് ഞാൻ അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ദിവസമാണ്. എപ്പോഴൊക്കെ ക്രീസിൽ വന്നോ അപ്പോഴൊക്കെ ഏറ്റവും മികച്ചത് കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ജേഴ്സിയിൽ രാജ്യത്തെ പ്രതിനിധികരിച്ച് കളിയ്ക്കാൻ സാധിച്ചത് എന്റെ ഓർമയിൽ ഉണ്ടാകും. എനിക്ക് വിരമിക്കാൻ ഇതാണ് പറ്റിയ സമയം, ഞാൻ ടീമിനെ ഏൽപ്പിക്കുന്നത് ശക്തമായ യുവനിരയുടെ കരങ്ങളിലാണ്. ബിസിസിക്കും സെക്രട്ടറി ജയ് ഷാക്കും ഞാൻ നന്ദി പറയുന്നു. ക്രിക്കറ്റ് താരമെന്ന നിലയിൽ എന്റെ യാത്ര അവസാനിച്ചെങ്കിലും വനിതാ ക്രിക്കറ്റിന് എന്നും സംഭാവന നൽകി മറ്റൊരു റോളിൽ ഞാൻ ഉണ്ടാകും. എന്റെ എല്ലാ ആരാധകർക്കും നന്ദി.”
ഇതായിരുന്നു വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസക്ത ഭാഗം. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളുമായി 10000 റൺസിലധികം നേടാൻ താരത്തിനായിട്ടുണ്ട്.
Thank you for all your love & support over the years!
I look forward to my 2nd innings with your blessing and support. pic.twitter.com/OkPUICcU4u— Mithali Raj (@M_Raj03) June 8, 2022
Read more