'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും പൃഥ്വി ഷായോട് താല്‍പ്പര്യം കാണിക്കാത്തത് മുഹമ്മദ് കൈഫിനെ അത്ഭുതപ്പെടുത്തി. താരത്തെ കൈഫ് പരിഹസിച്ചു. ഒരു കാലത്ത് രണ്ടാം വീരേന്ദര്‍ സേവാഗ് എന്ന് വിളിക്കപ്പെട്ടിരുന്ന ഷായുടെ വില 75 ലക്ഷം രൂപയില്‍ നിലനിര്‍ത്തിയിട്ടും ഒരു ടീമും താത്പര്യം കാണിച്ചില്ല.

ഒരു ടീമും തന്നെ വാങ്ങാന്‍ താത്പര്യം കാണിക്കാത്തതില്‍ യുവ ബാറ്റര്‍ ലജ്ജിക്കണമെന്ന് ജിയോ സിനിമയില്‍ സംസാരിക്കവെ കൈഫ് പരാമര്‍ശിച്ചു. തിരഞ്ഞെടുക്കപ്പെടാത്തതില്‍ പരാതിപ്പെടാന്‍ ഷായ്ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പൃഥ്വി ഷായെ പിന്തുണച്ചെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും കൈഫ് വെളിപ്പെടുത്തി.

സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാണുമെന്ന പ്രതീക്ഷയോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ പിന്തുണച്ചത്. ഒരു ഓവറില്‍ 6 ബൗണ്ടറികള്‍ അടിക്കാനുള്ള കഴിവുണ്ട്. അദ്ദേഹം റണ്‍സ് നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിക്കുമെന്ന് ഞങ്ങള്‍ കരുതി. തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ ലഭിച്ചു.

ഫാഞ്ചൈസികള്‍ അദ്ദേഹത്തിന് 75 ലക്ഷം രൂപ ലേലം പോലും നല്‍കാന്‍ തയ്യാറാകാത്തത് അദ്ദേഹത്തിന് വലിയ നാണക്കേടാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി റണ്‍സ് നേടണം. നിരവധി റണ്‍സ് നേടിയതിന് ശേഷമാണ് സര്‍ഫറാസ് ഖാന് ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചത്- കൈഫ് കൂട്ടിച്ചേര്‍ത്തു

Latest Stories

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും