അസ്ഥികൾ എല്ലാം നുറുങ്ങിയിരുന്നപ്പോഴും ചിരിച്ച മുഖത്തോടെ അവനെ കണ്ടു, തന്റെ മോട്ടിവേഷൻ വെളിപ്പെടുത്തി മുഹമ്മദ് ഷമി

പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്ന സമയത്ത് ഋഷഭ് പന്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെന്ന് ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി തുറന്നു പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പരിക്ക് കാരണം ബുദ്ധിമുട്ടിയ ഷമി ഇതുവരെ പിന്നെ ഒരു മത്സരത്തിൽ പോലും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിട്ടില്ല.

2023 ലോകകപ്പ് ഫൈനൽ വരെയുള്ള യാത്രയിൽ ഷമി വഹിച്ച പങ്ക് എടുത്ത് പറയേണ്ടത് ആയിരുന്നു. ഒരു വലിയ ടൂർണമെന്റിൽ വരുമ്പോൾ തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് താരം തെളിയിക്കുക ആയിരുന്നു. എന്തായാലും പരിക്കിന്റെ പിടിയിൽ ഉള്ള സമയത്ത് പന്ത് ആയിരുന്നു തന്റെ മോട്ടിവേഷൻ എന്നും താരം പറഞ്ഞു. വാഹപകടത്തിൽ ഉണ്ടായ പരിക്കിന് ശേഷം വലിയ തിരിച്ചുവരവാണ് താരം നടത്തിയത്.

ഗുഡ്ഗാവിൽ നടന്ന ഒരു പരിപാടിക്കിടെ ഷമി ഇങ്ങനെ പറഞ്ഞു:

“നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിഷഭിനൊപ്പം ഞാൻ സമയം ചിലവഴിച്ചിരുന്നു, അവിടെ അദ്ദേഹം പരിക്കിന് ശേഷം പുനരധിവാസം നടത്തുകയായിരുന്നു. വളരെ ഭയാനകമായ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് അവൻ ഒരിക്കലും സങ്കടപ്പെടുത്തുന്നത് കണ്ടിട്ടില്ല. അവൻ്റെ അസ്ഥികൾ എല്ലാം തകർന്നുപോയി. പക്ഷേ അദ്ദേഹം തൻ്റെ മുഖത്ത് ചിരിയോടെ അവൻ തൻ്റെ പുനരധിവാസം തുടർന്നു.

പന്ത് പരിക്കിൽ നിന്ന് അതിശയകരമായ തിരിച്ചുവരവ് നടത്തി, കഴിഞ്ഞ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയെ നയിക്കുകയും ചെയ്തു.

Latest Stories

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി

ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി

'ഞാന്‍ കിറുക്കനാണെന്ന് അയാള്‍ക്കറിയാം, ഷി ചിന്‍പിംഗിന് എന്നെ നല്ല ബഹുമാനം'; വീണ്ടും പ്രസിഡന്റായാല്‍ ചൈനയ്‌ക്കെതിരേ സൈനികനടപടി വേണ്ടിവരില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ലോക ടെന്നീസിൽ ഇനി സിന്നർ - അൽകാരസ് കാലം; പുതിയ റൈവൽറിയെ ഏറ്റെടുത്ത് ആരാധകർ

കലൈഞ്ജറുടെ ചെറുമകനാണ്, പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍