അഴിച്ചാലും അഴിച്ചാലും മുറുകുന്ന കുരുക്കിലാണ് മുംബൈ ഇപ്പോൾ വീണിരിക്കുന്നത്, അവർ കഴിഞ്ഞ വർഷത്തേക്കാൾ ദുരന്തമാകും ചിലപ്പോൾ; പ്രവചനവുമായി ഇതിഹാസം

ഐപിഎൽ 2023 നിലനിർത്താനും വിട്ടയ്ക്കാനും ഉള്ള താരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതിയിൽ മുംബൈ ഇന്ത്യൻസ് മൊത്തം 13 കളിക്കാരെ വിട്ടയച്ചു. എന്നിരുന്നാലും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നിന്ന് ഓസ്‌ട്രേലിയയുടെ ജേസൺ ബെഹ്‌റൻ‌ഡോർഫിനെ മുംബൈ നേരത്തെ തന്നെ ട്രേഡിലൂടെ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ബെഹ്‌റൻഡോർഫ് മുംബൈ ടീമിൽ ചേരുന്നതിൽ സന്തുഷ്ടനായിരുന്നെങ്കിലും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ലഭ്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു.

“ജോഫ്ര ആർച്ചർ ഫിറ്റ് ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവൻ ലഭ്യമല്ലെങ്കിൽ, മുംബൈ വലിയ കുഴപ്പത്തിലാകും . ജസ്പ്രീത് ബുംറ, ആർച്ചർ, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവർക്ക് മികച്ച ഫാസ്റ്റ് ബൗളിംഗ് ജോഡി ഉണ്ടാക്കാൻ കഴിയും. ആകാശ് മധ്വാൾ, ഉത്തരാഖണ്ഡിൽ നിന്നുള്ള അദ്ദേഹത്തെ എനിക്കറിയാം, അവൻ വളരെ നല്ല പ്രതീക്ഷയാണ്. അയാൾക് അവസരം ലഭിച്ചേക്കാം. പക്ഷേ അവർ സ്പിൻ ഡിപ്പാർട്ട്മെന്റിൽ വളരെ ദുർബലരാണ്. ലേലത്തിൽ അവർ നല്ല ഒരു സ്പിന്നർക്കായി പോകണം. അവിടെ അവർ ദുര്ബലരാണ്.”

ഇതിൽ മുംബൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് വെച്ചാൽ അവർക്ക് ഒരു ഇന്ത്യൻ സ്പിന്നറെയാണ് ആവശ്യം. റാസയെ പോലെ ഒരു സ്പിന്നർ ലേലത്തിൽ ഉണ്ടെങ്കിലും അവർക്ക് ഒരു വിദേശ അപ്പണ്ണരെ ആവശ്യമില്ല. കാരണം അങ്ങനെ ഒരു വിദേശ താരം വന്നാൽ അത് മുംബൈ ടീം കോംബിനേഷനെ ബാധിക്കും.

Latest Stories

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന