ഐപിഎൽ 2023 നിലനിർത്താനും വിട്ടയ്ക്കാനും ഉള്ള താരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതിയിൽ മുംബൈ ഇന്ത്യൻസ് മൊത്തം 13 കളിക്കാരെ വിട്ടയച്ചു. എന്നിരുന്നാലും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് ഓസ്ട്രേലിയയുടെ ജേസൺ ബെഹ്റൻഡോർഫിനെ മുംബൈ നേരത്തെ തന്നെ ട്രേഡിലൂടെ സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ബെഹ്റൻഡോർഫ് മുംബൈ ടീമിൽ ചേരുന്നതിൽ സന്തുഷ്ടനായിരുന്നെങ്കിലും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ലഭ്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു.
“ജോഫ്ര ആർച്ചർ ഫിറ്റ് ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവൻ ലഭ്യമല്ലെങ്കിൽ, മുംബൈ വലിയ കുഴപ്പത്തിലാകും . ജസ്പ്രീത് ബുംറ, ആർച്ചർ, ജേസൺ ബെഹ്റൻഡോർഫ് എന്നിവർക്ക് മികച്ച ഫാസ്റ്റ് ബൗളിംഗ് ജോഡി ഉണ്ടാക്കാൻ കഴിയും. ആകാശ് മധ്വാൾ, ഉത്തരാഖണ്ഡിൽ നിന്നുള്ള അദ്ദേഹത്തെ എനിക്കറിയാം, അവൻ വളരെ നല്ല പ്രതീക്ഷയാണ്. അയാൾക് അവസരം ലഭിച്ചേക്കാം. പക്ഷേ അവർ സ്പിൻ ഡിപ്പാർട്ട്മെന്റിൽ വളരെ ദുർബലരാണ്. ലേലത്തിൽ അവർ നല്ല ഒരു സ്പിന്നർക്കായി പോകണം. അവിടെ അവർ ദുര്‍ബലരാണ്.”
Read more
ഇതിൽ മുംബൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് വെച്ചാൽ അവർക്ക് ഒരു ഇന്ത്യൻ സ്പിന്നറെയാണ് ആവശ്യം. റാസയെ പോലെ ഒരു സ്പിന്നർ ലേലത്തിൽ ഉണ്ടെങ്കിലും അവർക്ക് ഒരു വിദേശ അപ്പണ്ണരെ ആവശ്യമില്ല. കാരണം അങ്ങനെ ഒരു വിദേശ താരം വന്നാൽ അത് മുംബൈ ടീം കോംബിനേഷനെ ബാധിക്കും.